കൊല്ലപ്പെട്ട സുബോധ് കുമാര്‍ ഹിന്ദുക്കളെ ദ്രോഹിച്ചിരുന്നു; അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പ്രതിയുടെ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

കൊല്ലപ്പെട്ട സുബോധ് കുമാര്‍ ഹിന്ദുക്കളെ ദ്രോഹിച്ചിരുന്നു; അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പ്രതിയുടെ വീഡിയോ

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ വെടിയേറ്റ് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നു എന്ന വിചിത്ര വാദവുമായി കേസിലെ പ്രതി ശിഖര്‍ അഗര്‍വാള്‍. യുവമോര്‍ച്ചയുടെ നേതാവു കൂടിയായ ഇയാള്‍ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് പുറത്തു വിട്ട വീഡിയോയിലാണ് സുബോധ് കുമാറിനെതിരെ ഹിന്ദു വിരുദ്ധത ആരോപിക്കുന്നത്.

സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നു. ബുലന്ദ് ശഹറില്‍ സംഘര്‍ഷം നടക്കുമ്പോള്‍ അവിടെ എത്തിയ സുബോധ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ശിഖര്‍ അഗര്‍വാള്‍ വീഡിയോയില്‍ പറയുന്നു.

ദാദ്രി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കൂടിയായ സുബോധ് കുമാറിന്റെ കൊലപാതകം ആസുത്രിതമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മുഖ്യപ്രതിയുടെ വീഡിയോ വന്നിരിക്കുന്നത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അഗര്‍വാള്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ താന്‍ പോലീസ് സ്‌റ്റേഷന്റെ ഉള്ളിലായിരുന്നുവെന്നും പ്രതിഷേധക്കാര്‍ കൊണ്ടുവന്ന പശുക്കളുടെ അവശിഷ്ടങ്ങള്‍ റോഡില്‍ നിന്ന് മാറ്റി അടക്കം ചെയ്തില്ലെങ്കില്‍ വെടിവെക്കുമെന്ന് സുബോധ് കുമാര്‍ പറഞ്ഞതായും ശിഖര്‍ ആരോപിക്കുന്നു.



from mangalam.com https://ift.tt/2zLVn5w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages