ലഖ്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കലാപക്കുറ്റം ചുമത്തി കേസെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ബുലന്ദ്ഷ്ഹറില്‍ പശുവിന്റെ പേരില്‍ കലാപം നടന്നത്. ചത്ത പശുവിന്റെ ശരീരം കണ്ടെത്തിയതിനെ തുടര്‍ന്ന് പശുവിനെ കശാപ്പ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു കലാപം.
ചിംഗ്‌രാവതി പോലീസ് ഔട്ട് പോസ്റ്റിന്റെ പരിധിയില്‍ നടന്ന കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ സിംഗ്. അക്രമികളിലൊരാളായ സുമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ചിംഗ്‌രാവതി പോലീസ് ഔട്ട് പോസ്റ്റ് പരിധിയില്‍ കണ്ടെത്തിയ പശുവിന്റെ ശരീരം ട്രാക്ടറില്‍ കയറ്റിക്കൊണ്ടുവന്ന് പോലീസ് ഔട്ട് പോസ്റ്റിന് മുന്നില്‍ എത്തിച്ച് പ്രതിഷേധം തുടങ്ങുകയും അത് കലാപമാക്കി മാറ്റുകയുമായിരുന്നു.
ദാദ്രിയില്‍ ബീഫിന്റെ പേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോദ് കുമാര്‍ സിംഗ്. അതുകൊണ്ടു തന്നെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തുടക്കം മുതല്‍ തന്നെ സംശയിക്കപ്പെട്ടിരുന്നു. പശുവിന്റെ പേരില്‍ കലാപം അഴിച്ചുവിട്ടത് സുബോദ് കുമാറിനെ വധിക്കാന്‍ ലക്ഷ്യമിട്ട് തന്നെയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച അറസ്റ്റിലായ ബജ്‌റംഗ്ദള്‍ നേതാവ് യോഗജ് രാജിന് പുറമെ യുവമോര്‍ച്ച നേതാവ് ശിഖര്‍ അഗര്‍വാള്‍ അടക്കം 26 പേര്‍ പ്രതികളാണ്. അഗര്‍വാള്‍ ഒളിവിലാണ്. കൊല്ലപ്പെട്ട സുബോദ് കുമാര്‍ ഹിന്ദു വിരുദ്ധനായിരുന്നെന്ന് ആരോപിച്ച് അഗര്‍വാള്‍ വീഡിയോ പുറത്തുവിട്ടു. ഹിന്ദുക്കളെ ദ്രോഹിച്ച ഉദ്യോഗസ്ഥനായിരുന്നു സുബോദ് കുമാര്‍. സുബോദ് അഴിമതിക്കാരനായിരുന്നെന്നും അഗര്‍വാള്‍ ആരോപിച്ചു.
from mangalam.com https://ift.tt/2Pma57X
via IFTTT
No comments:
Post a Comment