വേട്ടക്കാരന് വിചിത്രമായ ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. മാനുകളെ വേട്ടയാടിയതിന് ഡേവിഡ് ബെറി എന്നയാളെ മിസൗറിയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറുകണക്കിന് മാനുകളെയാണ് ഇയാള്‍ വേട്ടയാടി കൊന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഡേവിഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇത്രയധികം മാനുകളെ കൊല്ലുന്നത് മിസൗറിയുടെ ചരിത്രത്തില്‍ ആദ്യമായാണെന്ന് പൊലീസ് പറയുന്നു.
കൊലപ്പെടുത്തിയ മാനുകളുടെ തല മാത്രം എടുത്ത് ഉടല്‍ ഉപേക്ഷിക്കലാണ് ഡേവിഡിന്റെ രീതി. മാനുകളുടെ എണ്ണം കൃത്യമായി അറിയില്ലെങ്കിലും, നൂറുകണക്കിനു മാനുകളെ കൊലപ്പെടുത്തിയെന്നാണ് കുറ്റസമ്മതത്തില്‍ ഡേവിഡ് പറയുന്നത്. ഇയാള്‍ക്ക് 12 മാസം തടവ് വിധിച്ച കോടതി വിചിത്രമായ മറ്റൊരു ശിക്ഷ കൂടി നല്‍കി. ശിക്ഷാ കാലയളവില്‍ വാള്‍ട്ട് ഡിസ്‌നി നിര്‍മിച്ച 'ബാംബി' എന്ന കാര്‍ട്ടൂണ്‍ സിനിമ കാണാനാണ് വിധിച്ചത്. ഇതുകൂടാതെ ഏകദേശം 36 ലക്ഷം രൂപയോളം( $51,000) പിഴയടയ്ക്കുകയും വേണം.
1942-ല്‍ നിര്‍മിച്ച ബാംബി എന്ന സിനിമ വേട്ടക്കാരനാല്‍ അമ്മയെ നഷ്ടമായ ഒരു മാന്‍കുഞ്ഞിന്റെ കഥ പറയുന്നു. 12 മാസത്തെ തടവ് ശിക്ഷയ്ക്ക് പുറമേ അനധികൃതമായി ആയുധം ഉപയോഗിച്ചതിനും കോടതി ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഡേവിഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
from mangalam.com https://ift.tt/2Ahxl2D
via IFTTT
No comments:
Post a Comment