ന്യൂഡൽഹി:കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ ജോൺസൺ ആൻഡ് ജോൺസണിന്റെ ഇന്ത്യയിലെ പ്ലാന്റുകളിൽ പരിശോധന നടത്തി. എല്ലാ പരിശോധനാ ഫലങ്ങളും ടാൽകം പൗഡർ സാംപിളുകളും ഉദ്യോഗസ്ഥർക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. തങ്ങളുടെ ബേബി പൗഡറുകളിൽ കാൻസറിന് കാരണമായേക്കാവുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യം ജോൺസൺ ആൻഡ് ജോൺസൺ പതിറ്റാണ്ടുകളായി മറച്ചുവച്ചുവെന്ന റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് പരിശോധന. ഇന്ത്യയിലെ ബേബി പൗഡർ സുരക്ഷിതമാണെന്ന് ജോൺസൺ ആൻഡ് ജോൺസൺസ് അറിയിച്ചു. content highlight: Johnson and Johnson baby powder
from mathrubhumi.latestnews.rssfeed https://ift.tt/2rKdK6l
via
IFTTT
No comments:
Post a Comment