ന്യൂയോർക്ക്:സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിന്റെ, കമ്പനികൾക്കും ബിസിനസുകൾക്കും വേണ്ടിയുള്ള ആശയവിനിമയ ഉപാധിയായ വർക്ക്പ്ലേസിനെ ഇന്ത്യക്കാരൻ നയിക്കും. കമ്പനി സീനിയർ എക്സിക്യുട്ടീവ് കരൺദീപ് ആനന്ദിനെ വർക്ക്പ്ലേസ് മേധാവിയായി നിയമിച്ചതായി കമ്പനി അറിയിച്ചു. ലണ്ടൻ ആസ്ഥാനമാക്കിയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. ഡെവലപ്പർമാർ, എൻജിനീയർമാർ, ഗവേഷകർ, ഡേറ്റാ സയന്റിസ്റ്റുമാർ, എന്നിവരടങ്ങുന്ന വർക്ക്പ്ലേസ് പ്രൊഡക്ട് ടീമിനെയാണ് കരൺദീപ് ആനന്ദ് നയിക്കുക. 30,000 സ്ഥാപനങ്ങൾ ഈ ഉപാധി ഉപയോഗിക്കുന്നുണ്ട്. കരൺദീപ് നാലുവർഷം മുന്പാണ് ഫെയ്സ്ബുക്കിൽ ജോയിൻ ചെയ്തത്. 15 വർഷം മൈക്രോസോഫ്റ്റിലായിരുന്നു. മാർക്കറ്റ് പ്ലേസ്, ഓഡിയൻസ് നെറ്റ്വർക്ക്, ആഡ് സൊല്യൂഷൻ എന്നിവയുടെ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. Content Highlights:karandeep anand joined as facebook workplace head
from mathrubhumi.latestnews.rssfeed https://ift.tt/2PNKcOJ
via
IFTTT
No comments:
Post a Comment