അവധിയില്‍ പോയവരെ തിരിച്ചുവിളിക്കണം; നിയമം അനുവദിക്കുമെങ്കില്‍ എംപാനല്‍കാരെ പരിഗണിക്കാം: ഹൈക്കോടതി; കേസില്‍ വിധി നാളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

അവധിയില്‍ പോയവരെ തിരിച്ചുവിളിക്കണം; നിയമം അനുവദിക്കുമെങ്കില്‍ എംപാനല്‍കാരെ പരിഗണിക്കാം: ഹൈക്കോടതി; കേസില്‍ വിധി നാളെ

കൊച്ചി: അവധിയില്‍ പോയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരെ തിരിച്ചുവിളിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നിയമം അനുവദിക്കുമെങ്കില്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഒഴിവുകളുണ്ടെങ്കില്‍ പരിഗണിക്കണമെന്ന് എം.പാനല്‍ ജീവനക്കാരും കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കോടതി നാളെ വിധി പറയും.

കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാം. മതിയായ ജീവനക്കാര്‍ പി.എസ്.സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുമെങ്കില്‍ മാത്രം അങ്ങനെ തുടരാമെന്നും ജോലി നഷ്ടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നിരീക്ഷിച്ചു.

എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പി.എസ്.സി വഴി കണ്ടക്ടര്‍ നിയമനത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം 4000 ഓളം എംപാനല്‍ കണ്ടക്ടര്‍മാരെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ ഇന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും സര്‍ക്കാരും ഹൈക്കോടതിയില്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് മാര്‍ച്ച്.

അതിനിടെ, പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച 4057 പേരില്‍ ഇന്ന് എത്തിച്ചേര്‍ന്നവര്‍ക്കെല്ലാം കെ.എസ്.ആര്‍.ടി.സി നിയമന ഉത്തരവ് നല്‍കി. എല്ലാവരേയും അതാത് ഡിപ്പോകളിലേക്ക് അയച്ചു. ഗര്‍ഭിണികള്‍ അടക്കം പല സ്ത്രീകള്‍ക്കും ദൂരെ സ്ഥലങ്ങളിലാണ് നിയമനം ലഭിച്ചിരിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ ജോലിക്ക് കയറിയവര്‍ കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും ജോലി ചെയ്യണമെന്നും ഇടത്താവളമായി ആരും കെ.എസ്.ആര്‍.ടി.സിയെ കരുതേണ്ടെന്നും നിയമന ഉത്തരവ് സ്വീകരിക്കാന്‍ എത്തിയവരോട് എം.ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.



from mangalam.com https://ift.tt/2S6YlZb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages