മസ്തിഷകത്തെ ബാധിച്ച ഗുരുതരരോഗത്തെത്തുടര്‍ന്ന് മരണം കാത്തുകിടക്കുകയാണ് യെമന്‍ സ്വദേശിയായ ഷൈമയുടെ മകന്‍. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെത്തുടര്‍ന്ന് ഭര്‍ത്താവും മകനുമായി പിരിഞ്ഞ് ഈജിപ്തിലായിരുന്നു ഷൈമയുടെ താമസം. ട്രംപിന്റെ വിദേശപൗരന്മാര്‍ക്കുള്ള വിലക്കിനെത്തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ പോലുമാകാതെ കണ്ണെത്താ ദൂരത്ത് കണ്ണീരോടെ കഴിയുകയായിരുന്നു ഈ അമ്മ.
മകന് രോഗം മൂര്‍ച്ഛിച്ചതോടെ അവനെ ഒരുനോക്ക് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ യാത്രാവിലക്ക് നിയമം തടസ്സമായി. എന്നാല്‍ നാളുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഷൈമക്ക് അമേരിക്ക അനുമതി നല്‍കുകയായിരുന്നു. അമേരിക്കന്‍ പൗരനായ അലി ഹസനാണ് ഷൈമയുടെ ഭര്‍ത്താവ്. നാളുകള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍, അന്ധമില്ലാത്ത കാത്തിരിപ്പ് ഒടുവില്‍ ഷൈമയ്ക്ക് മുന്നില്‍ കനിവിന്റെ കവാടം തുറക്കുകയായിരുന്നു. മരണം കാത്തുകിടക്കുന്ന മകനെക്കാണാന്‍ ഷൈമയ്ക്ക് ഇനി സാധിക്കും. ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമെന്നാണ് ഈ അനുമതിയെ അലി ഹസ്സന്‍ വിശേഷിപ്പിച്ചത്. അനുമതി നല്‍കിയ അമേരിക്കന്‍ ഭരണകൂടത്തോട് നന്ദിയുണ്ടെന്നും ഹസ്സന്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നിരവധി പേര്‍ ഷൈമയുടെ ആവശ്യമുയര്‍ത്തി രംഗത്തുവന്നിരുന്നു. ഇ-മെയിലുകളായും ഫോണ്‍ വിളികളായും വന്ന അഭ്യര്‍ഥനകള്‍ ഒടുവില്‍ ഫലം കാണുകയായിരുന്നു. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് ആണ് ഷൈമക്ക് അനുമതി നല്‍കിയത്. ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ എന്നീ മുസ്ലിം രാജ്യങ്ങള്‍ക്ക് പുറമെ ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
from mangalam.com https://ift.tt/2Ahx13V
via IFTTT
No comments:
Post a Comment