കൊച്ചി: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കില്ലെന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ. ഓര്‍ത്തഡോക്‌സ് വിഭാഗം അന്യായമായി പളളിയുടെ മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. മലബാര്‍ മേഖലയില്‍ സ്വീകരിച്ച മാധ്യസ്ഥ നീക്കം എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ല. ഓരോ ദിവസവും കോടിക്കണക്കിന് രൂപ ചെലവഴിച്ച് അന്യന്റെ മുതല്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. യാക്കോബായ സുറിയാനി വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്കായി സ്ഥാപിച്ച പള്ളികളാണിവ. അത് വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോടതി വിധി അനുസരിച്ച് പള്ളിയില്‍ ആരാധന നടത്താനെത്തിയ വൈദികനെയും വിശ്വാസികളെയും തടഞ്ഞ സംഭവം ഉച്ചയോടെ കോടതിയെ അറിയിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു. പോലീസ് ഒത്തുകളിച്ചാല്‍ അക്കാര്യവും അറിയിക്കും.
ഇന്നു രാവിലെയാണ് പള്ളിയില്‍ എത്തിയ തോമസ് പോള്‍ റമ്പാനെയും ഏതാനും വിശ്വാസികളെയും യാക്കോബായ സഭാ വിശ്വാസികള്‍ തടഞ്ഞത്. സ്ത്രീകള്‍ അടക്കം നൂറുകണക്കിന് വിശ്വാസികള്‍ പള്ളിയ്ക്കകത്തും പുറത്തും തടിച്ചുകൂടി പ്രതിഷേധിച്ചത്. ഇതേതുടര്‍ന്ന് പോലീസ് സുരക്ഷയില്‍ തന്നെ റമ്പാനും കൂട്ടരും തിരിച്ചുപോകുകയായിരുന്നു.
from mangalam.com https://ift.tt/2ScaDzF
via IFTTT
No comments:
Post a Comment