രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു

തിരുവനന്തപുരം: ഡൽഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കേരളം കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ് കേരളം. 25 റൺസോടെ ജലജ് സക്സേനയും 36 റൺസോടെ വിനൂപ് മനോഹരനുമാണ് ക്രീസിൽ. 77 റൺസെടുത്ത രാഹുൽ മാത്രമാണ് കേരള നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വി.എ ജഗദീഷ് (0), വത്സൻ ഗോവിന്ദ് (4), സഞ്ജു സാംസൺ (24), സച്ചിൻ ബേബി (0), വിഷ്ണു വിനോദ് (24) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മത്സരത്തിന്റെ രണ്ടാം ഓവറിൽ തന്നെ അക്കൗണ്ട് തുറക്കും മുൻപേ വി.എ ജഗദീഷിനെ കേരളത്തിന് നഷ്ടമായി. ആകാശ് സുദനാണ് വിക്കറ്റ്. പിന്നാലെ രഞ്ജി അരങ്ങേറ്റത്തിനെത്തിയ അണ്ടർ 19 ക്യാപ്റ്റൻ വത്സൻ ഗോവിന്ദിനെ വികാസ് മിശ്രയും പുറത്താക്കി. അണ്ടർ 19 കേരള ടീമിനായി പുറത്തെടുത്ത മികച്ച പ്രകടനാണ് വത്സനെ ടീമിലെത്തിച്ചത്. എന്നാൽ അരങ്ങേറ്റത്തിൽ തിളങ്ങാൻ വത്സനായില്ല. പിന്നാലെ നല്ല തുടക്കം ലഭിച്ച സഞ്ജു ഇത്തവണയും നിരാശപ്പെടുത്തി. രാഹുലുമൊത്ത് മൂന്നാം വിക്കറ്റിൽ 61 റൺസ് ചേർത്ത ശേഷമാണ് സഞ്ജു പുറത്താകുന്നത്. ഡൽഹിക്കായി ശിവം ശർമ മൂന്നും ആകാശ് സുധാൻ, വികാസ് മിശ്ര, ശിവാങ്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. Content Highlights: ranji trophy kerala against delhi


from mathrubhumi.latestnews.rssfeed https://ift.tt/2GdDli4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages