ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസിന്റെ നുണപ്രചാരണം പൊളിഞ്ഞുവെന്ന് അമിത് ഷാ പ്രതികരിച്ചു. താല്‍ക്കാലിക ലാഭത്തിനായി രാഹുല്‍ ഗാന്ധി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ആരാണ് നുണകള്‍ പറഞ്ഞു തന്നതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. രാജ്യത്തെ ജനങ്ങളോടും സൈനികരോടും രാഹുല്‍ ഗാന്ധി മാപ്പ് പറയണം. ആരാണ് ഇത്തരം നുണകള്‍ പറഞ്ഞ് തന്നതെന്ന് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തണമെന്നും അമിത് ഷാ പറഞ്ഞു. റഫാലിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. കോണ്‍ഗ്രസിനെ ചര്‍ച്ചയ്ക്ക് വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്‌സഭയിലും ബി.ജെ.പി പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. റഫാല്‍ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടന്നാണ് സുപ്രീം കോടതി വിധി. റഫാല്‍ വിമാനങ്ങളുടെ കാര്യക്ഷമതയില്‍ സംശയമില്ല. വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച നടപടികളില്‍ ക്രമക്കേടില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
from mangalam.com https://ift.tt/2GecVwQ
via IFTTT
No comments:
Post a Comment