ലഖ്നൗ: അലഹബാദ് പ്രയാഗ് രാജ് ആയതിനു തൊട്ടുപിന്നാലെ അലഹബാദ് സർവകലാശാലയുടെ പേര് പ്രയാഗ് രാജ് സംസ്ഥാന സർവ്വകലാശാല എന്നാക്കണമെന്ന് നിർദേശം. സർവ്വകലാശാല വൈസ് ചാൻസലർ ഈ നിർദേശവുമായി സംസ്ഥാനസർക്കാരിനെ സമീപിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞയിടയ്ക്കാണ് ഉത്തർപ്രദേശിലെ രണ്ട് ജില്ലകളുടെ പേരു മാറ്റിയത്. ഇതനുസരിച്ച് അലഹബാദ് ഇപ്പോൾ പ്രയാഗ് രാജും ഫൈസാബാദ് അയോധ്യയുമാണ്. ഈ സാഹചര്യത്തിലാണ് സർവ്വകലാശാലയുടെയും പേര് മാറ്റണമെന്ന് അഭിപ്രായം ഉയർന്നിരിക്കുന്നത്. ഇതനുസരിച്ച് സർവ്വകലാശാല വൈസ് ചാൻസലർ നൽകിയ അപേക്ഷ സർക്കാർ പരിഗണിച്ച ശേഷം ഗവർണർ രാം നായികിന് അയക്കും. അലഹബാദിന്റെ പേര് മാറിയ ശേഷം അതേ പേരിലുള്ള വിദ്യാഭ്യാ സസ്ഥാപനങ്ങളുടെയടക്കം പേര് മാറ്റേണ്ടിവരുമെന്ന് ഉപമുഖ്യമന്ത്രി ദിനേഷ് ശർമ്മ അഭിപ്രായപ്പെട്ടിരുന്നു. അലഹബാദിന്റെയും ഫൈസാബാദിന്റെയും പേര് മാറ്റിയത് വലിയ വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു. Content Highlights:Allahabad University ,Allahabad University to be renamed as Prayagraj State University, UP, Yogi Adityanath, BJP
from mathrubhumi.latestnews.rssfeed https://ift.tt/2AZSaiq
via
IFTTT
No comments:
Post a Comment