മരിച്ച രത്‌നവ്യാപാരി ബാറിലെ സ്ഥിരം സന്ദര്‍ശകന്‍, സിനിമാക്കാരികളുമായി വഴിവിട്ട ബന്ധം ; അറസ്റ്റിലായവരില്‍ സിനിമാനടിയും മന്ത്രിയുടെ മുന്‍ സഹായിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

മരിച്ച രത്‌നവ്യാപാരി ബാറിലെ സ്ഥിരം സന്ദര്‍ശകന്‍, സിനിമാക്കാരികളുമായി വഴിവിട്ട ബന്ധം ; അറസ്റ്റിലായവരില്‍ സിനിമാനടിയും മന്ത്രിയുടെ മുന്‍ സഹായിയും

മുംബൈ: മഹാരാഷ്ട്രയില്‍ വനത്തില്‍ രത്‌നവ്യാപരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മഹാരാഷ്ട്ര മന്ത്രിയുടെ മുന്‍ സഹായിയും ഒരു പോലീസുകാരനുംഅറസ്റ്റില്‍. ഇവര്‍ക്കൊപ്പം ഒരു ടെലിവിഷന്‍ താരവും ഒരു വനിതാമോഡലും അറസ്റ്റിലായിട്ടുണ്ട്്. നവംബര്‍ 28 ന് കാണാതായ മുംബൈ സ്വദേശി രാജേശ്വര്‍ ഉഡാനിയുടെ മൃതദേഹമാണ് രണ്ടു ദിവസം കഴിഞ്ഞ് മഹാരാഷ്ട്രയിലെ റെയ്ഗാര്‍ഡ് ജില്ലയിലെ വനത്തില്‍ നിന്നും കണ്ടെത്തിയത്. പത്തുദിവസം മുമ്പ് കാണാതായ ഈ 57 കാരന് വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടയ്ക്കാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്.

പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന സച്ചിന്‍പവാര്‍ മഹാരാഷ്ട്രാ മന്ത്രി പ്രകാശ് മേത്തയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ ദിനേഷ് പവാര്‍ നേരത്തേ ബലാത്സംഗ കേസില്‍ കുടുങ്ങി സസ്‌പെന്റെ ചെയ്യപ്പെട്ട പോലീസ് കോണ്‍സ്റ്റബിളാണ്. 'സാത്ത് നിഭാനാ സാത്തിയ' എന്ന പ്രശസ്ത സീരിയലില്‍ ഗോപി ബഹു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ടെലിവിഷന്‍ നടി ദേവലീന ഭട്ടാചാറ്റര്‍ജിയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന നടി.

കേസില്‍ നടിയുടെ പങ്ക് എന്താണെന്ന പോലീസ് വ്യക്തമാക്കിയിട്ടില്ലെങ്കിലും കൂടുതല്‍ നടിമാരെ ചോദ്യം ചെയ്‌തേക്കും. ഉഡാനി ബാറിലെ സ്ഥിരം സന്ദര്‍ശകനും സിനിമാ വ്യവസായത്തിലുള്ള അനേകം സ്ത്രകളുമായി ബന്ധമുള്ള ആളും ആയിരുന്നു. എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 2004 മുതല്‍ 2009 വരെ മഹാരാഷ്ട്ര ഭവന തൊഴില്‍ ഖനനമന്ത്രി പ്രകാശ് മേത്തയുടെ മുന്‍ സഹായിയായിരുന്നു സച്ചിന്‍ പവാര്‍. എന്നാല്‍ മുംബൈയില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചതിന് പിന്നാലെ പാര്‍ട്ടി പുറത്താക്കിയതോടെ ഇയാളുമായുള്ള എല്ലാ ബന്ധങ്ങളും താന്‍ അവസാനിപ്പിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു.

നേരത്തേ രാജേശ്വര്‍ ഉഡാനിയെ കാണാതായതിന് പിന്നാലെ ഇയാളുടെ കുടുംബം തട്ടിക്കൊണ്ടു പോകലിന് പരാതി നല്‍കിയിരുന്നു. ഡിസംബര്‍ 5 നായിരുന്നു ഉഡാനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതില്‍ മുറിവുകള്‍ ഇല്ലായിരുന്നു. അഞ്ജാതര്‍ ഉഡാനിയെ കൊലപ്പെടുത്തി വനത്തില്‍ കൊണ്ടിട്ടതായിരിക്കാം എന്നാണ് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഉഡാനിയുടെ ഡ്രൈവര്‍ പറയുന്നത് അയാള്‍ ഉഡാനിയെ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വിട്ടെന്നും അവിടെ നിന്നും മറ്റൊരു കാറില്‍ കയറിയതായും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. 24 ലധികം പേരെയാണ് കേസില്‍ പോലീസ് ചോദ്യം ചെയ്തത്. ഉഡാനി കയറിപ്പോയി എന്ന് കരുതുന്ന വാഹനത്തിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2zOuY76
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages