ശശി തരൂരിന് ക്രോസ്സ് വേഡ് ബുക്ക് സമഗ്ര സംഭാവന പുരസ്‌കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

ശശി തരൂരിന് ക്രോസ്സ് വേഡ് ബുക്ക് സമഗ്ര സംഭാവന പുരസ്‌കാരം

ന്യൂഡൽഹി:ക്രോസ്സ് വേഡ് ബുക്ക്സമഗ്ര സംഭാവന പുരസ്കാരം ശശി തരൂരിന്. സമകാലിക ഇന്ത്യയിലെ മികച്ച എഴുത്തുകാരിലൊരാളായ തരൂർ സാഹിത്യ മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരം. തന്റെ രചനകളിലൂടെ ശശി തരൂർ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ വരച്ചുകാട്ടിയെന്ന് ക്രോസ് വേഡ് ബുക്സ് സ്റ്റോർ മേധാവി മൗലിക് ദേശായി പറഞ്ഞു. ഫിക്ഷനുകളും നോൺ ഫിക്ഷനുകളും അദ്ദേഹം എഴുതി. ആഗോളതലത്തിൽതന്നെ അറിയപ്പെടുന്ന ഇന്ത്യൻ എഴുത്തുകാരിലൊരാളാണ് അദ്ദേഹം. - മൗലിക് ദേശായി കൂട്ടിച്ചേർത്തു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രചനാസപര്യയ്ക്ക് ലഭിച്ച അംഗീകാരമായി പുരസ്കാരത്തെ കാണുന്നുവെന്ന് തരൂർ പ്രതികരിച്ചു. 2016 മുതലാണ് ക്രോസ്സ് വേഡ് ബുക്ക് സമഗ്ര സംഭാവനപുരസ്കാരം നൽകിത്തുടങ്ങിയത്. സൽമാൻ റുഷ്ദി, വിക്രം സേത്, അമിതാവ് ഘോഷ്, കിരൺ ദേശായ് തുടങ്ങിയവർക്ക് ക്രോസ്സ് വേഡ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. Content Highlights:Crossword Lifetime Achievement Award, Shashi Tharoor


from mathrubhumi.latestnews.rssfeed https://ift.tt/2rB9hD7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages