ശ്രീനഗർ: കശ്മീരിലെ മുജുഗുണ്ഡിൽ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്നു ഭീകരരെ വധിച്ചു. വെടിവെപ്പിനിടെ അഞ്ച് സുരക്ഷാസേനാംഗങ്ങൾക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരർ ലഷ്കർ ഇ തോയ്ബയിലെ അംഗങ്ങളാണെന്നാണ് ആദ്യവിവരം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തു നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി എഎൻഐ റിപ്പോർട്ടു ചെയ്തു. #JammuAndKashmir: Three terrorists have been neutralied in Mujgund encounter in Srinagar. 5 security personnel have been injured. Weapons and other warlike stores have been recovered. Search operation is underway. (visuals deferred by unspecified time). pic.twitter.com/m3qC862ZGv — ANI (@ANI) 9 December 2018 മൂന്നു ഭീകരരെ വധിച്ചതായും ആയുധങ്ങൾ പിടിച്ചെടുത്തതായും ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ഞായറാഴ്ചയാണ് അവസാനിച്ചത്.അതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. Encounter between terrorists & security forces underway in Mujgund, 5 security personnel have been injured. Mobile internet services have been suspended in Srinagar following the encounter which is underway there since yday #JammuAndKashmir (visuals deferred by unspecified time) pic.twitter.com/UvjGjDRj8V — ANI (@ANI) 9 December 2018 ഭീകരർക്കുവേണ്ടി പോലീസും സുരക്ഷാസേനയും സംയുക്തമായി തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു. തിരച്ചിലിനിടെ ഒളിവിലുണ്ടായിരുന്ന ചില ഭീകരർക്കു നേരെ നിറയൊഴിച്ചതായും അവർ പറഞ്ഞു. Content Highlights:3 Lashkar-e-Toiba terrorists killed in Mujgund encounter in J&K, 5 jawans injured
from mathrubhumi.latestnews.rssfeed https://ift.tt/2UrIWUZ
via
IFTTT
No comments:
Post a Comment