അടുത്ത കലോത്സവം കാസര്‍ക്കോട്ട്! മത്സരങ്ങൾ നാലു ദിവസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

അടുത്ത കലോത്സവം കാസര്‍ക്കോട്ട്! മത്സരങ്ങൾ നാലു ദിവസം

ആലപ്പുഴ: അടുത്ത സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയൊരുക്കുന്നത്കാസർക്കോട് ജില്ലയെന്ന് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒന്നുമുണ്ടായിട്ടില്ല.നാലു ദിവസമാവുംമത്സരങ്ങൾ നടത്തുകയെന്നാണ് ഇപ്പോൾ ലഭിക്കുന്നവിവരം. ഇത് രണ്ടാം തവണയാണ് കാസർക്കോട് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്കൂൾ കലോത്സവത്തിന്റെ ആതിഥേയരാവുന്നത്. 1991ലാണ് മേളയ്ക്ക് കലോത്സവം അവസാനമായി വേദിയായത്. പ്രളയം കാരണം യുവജനോത്സവം ആലപ്പുഴയിൽ നിന്ന് മാറ്റണം എന്ന നിർദേശം ഉയർന്നപ്പോൾ മേള സംഘടിപ്പിക്കാൻ കാസർക്കോട് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ചെലവ് ചുരുക്കി മേള ആലപ്പുഴയിൽ തന്നെ നടത്തുകയായിരുന്നു. കാസർക്കോട് കലോത്സവത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കലോത്സവ ദിനങ്ങൾ പരമാവധി രണ്ടുദിവസമാക്കി ചുരുക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മത്സരദിനങ്ങൾ പഴയതുപോലെ വേണമെന്നാണ് പിന്നീട് ഉയർന്ന നിർദ്ദേശങ്ങളെന്നാണ് വിവരം. പ്രളയത്തെ തുടർന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും ഉദ്ഘാടന, സമാപന സമ്മേളനങ്ങളും ഇത്തവണ ഒഴിവാക്കിയിരുന്നു. അഞ്ചുദിവസമായിരുന്ന കലോത്സവ ദിനങ്ങൾ മൂന്നു ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തു. വേദികളുടെ എണ്ണവും വർധിച്ചതിന് പുറമെ ഇത്തവണ പുരസ്കാര വിതരണവും ഒഴിവാക്കിയിരുന്നു. Content highlights: Next Kerala School Kalolsavam will held in Kasarkode


from mathrubhumi.latestnews.rssfeed https://ift.tt/2B6bLO3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages