തിരുവനന്തപുരം: വനിതാ മതിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സർക്കാരിന്റെ വനിതാ മതിൽ വർഗീയ മതിലാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ ജീവനക്കാർ എന്തിനുവേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുക്കേണ്ടത് ? ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ മതിൽ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങൾ തകർക്കും. മുംസ്ലിം, ക്രൈസ്തവ സംഘടനകളെ സർക്കാർ ക്ഷണിച്ചിട്ടില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഓരോ ദിവസവും സംഘടനകൾ പിന്മാറിക്കൊണ്ടിരിക്കുന്നു. മതിൽ കേരള സമൂഹത്തിൽ മുറിവുണ്ടാക്കാൻ മാത്രമെ ഉപകരിക്കൂ. കേരളത്തിലെ ജനങ്ങൾ ഇതൊന്നും അംഗീകരിക്കില്ല. സിപിഎമ്മിനോ എൽഡിഎഫിനോ മതിൽ കെട്ടണമെങ്കിൽ പാർട്ടി പണം ഉപയോഗിച്ചുവേണം. പങ്കെടുക്കാൻ താത്പര്യമില്ലാത്തവരെ നിർബന്ധിച്ച് പങ്കെടുപ്പിക്കരുത്. സാലറി ചലഞ്ചുപോലെ സർക്കാർ ജീവനക്കാർ അടക്കമുള്ളവരെ നിർബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നം രമേശ് ചെന്നിത്തല ആരോപിച്ചു. Content Highlights:Women Wall, Ramesh Chennithala
from mathrubhumi.latestnews.rssfeed https://ift.tt/2L5CS05
via
IFTTT
No comments:
Post a Comment