കണ്ണൂർ: നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ രാജ്യത്തെ ഏക സംസ്ഥാനമായി കേരളം. കണ്ണൂർഅന്താരാഷ്ട്ര വിമാനത്താവളംഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് കേരളത്തിന് ഈനേട്ടം സ്വന്തമായതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അതിനിടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാനസർക്കാരിന് വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ, ഗുവാഹട്ടി, മംഗളൂരു, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്തത്തിന് വിടാമെന്ന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന. എസ്പിവി (സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ) രൂപവത്കരിക്കാനും വേണമെങ്കിൽ കരിപ്പൂർ വിമാനത്താവളനടത്തിപ്പും സംസ്ഥാനസർക്കാർ ഏറ്റെടുക്കാനും തയ്യാറാണെന്നും പിണറായി വിജയൻ പറഞ്ഞു. എരുമേലിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് എല്ലാവിധ പിന്തുണയും നൽകണമെന്നും കേന്ദ്രസർക്കാരിനോട് പിണറായി വിജയൻ അഭ്യർഥിച്ചു. content highlights:kannur airport inauguration, pinarayi vijayan speech
from mathrubhumi.latestnews.rssfeed https://ift.tt/2ElxMwf
via
IFTTT
No comments:
Post a Comment