ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ തടിച്ചു കൂടിയ റാലിയുമായി വിശ്വഹിന്ദു പരിക്ഷത്ത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണം എന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വലിയ ജനക്കൂട്ടം എത്തി. ആര്‍എസ്എസ് തലവന്‍ സുരേഷ് ഭയ്യാജിയാണ് റാലിയെ അഭിസംബോധന ചെയ്തത്.
ചൊവ്വാഴ്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെയാണു രാമക്ഷേത്ര വിഷയത്തിൽ സമ്മർദ്ദം ശക്തമാക്കി വിഎച്ച്പിയുടെ ഡൽഹിയിലെ മഹാസമ്മേളനം. രാമക്ഷേത്രത്തിനായി ഇനി കാത്തിരിക്കാനാവില്ലെന്നും ബില്ലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്തുണയ്ക്കണമെന്നും രാഹുലിന്റെ പേരു പരാമർശിക്കാതെ വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു.
ബിജെപി എംപി രമേഷ് ബിധൂരിയും മീനാക്ഷി ലേഖിയും പ്രതിഷേധഭൂമിയില്‍ എത്തിയിരുന്നു. ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് ഉൾപ്പെടെ മേഖലകളിൽ നിന്നും ഒന്നര ലക്ഷം പേർ സമ്മേളനത്തിലുണ്ടായിരുന്നു. റാലിയെ തുടര്‍ന്ന് രാംലീലാ മൈതാനത്ത് കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരുന്നു. റാലിയെ തുടര്‍ന്ന ഇവിടെ ഗതാഗത നിയന്ത്രണവും വരുത്തിയിരുന്നു. 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രാംലീല മൈതാനത്ത് നിറഞ്ഞു കവിഞ്ഞായിരുന്നു ജനങ്ങള്‍. റാലിയുടെ സുരക്ഷയ്ക്ക് സ്‌നൈപ്പര്‍മാരെ വരെ രാംലീലാ മൈതാനത്തിന് സമീപം വിന്യസിപ്പിച്ചിരുന്നു.
അര്‍ദ്ധ സൈനിക വിഭാഗത്തിലെും ഡല്‍ഹി പോലീസിലെയും 25-30 കമ്പനി പോലീസാണ് ഇറങ്ങിയത്. ഡിസിപി റാങ്കിലുള്ള ഓഫീസര്‍മാര്‍ നേതൃത്വം നല്‍കുന്ന 11 സോനുകളാക്കിയാണ് തിരിച്ചിരിക്കുന്നത് . ഇതിനെല്ലാം പുറമേ സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. രാംലീല മൈതാനത്തിന് ചുറ്റുപാടുമായി 210 എണ്ണമാണ് വെച്ചത്. വീഡിയോ ദൃശ്യങ്ങള്‍ അപ്പപ്പോള്‍ നിരീക്ഷിക്കുന്നതിനായി നാലു പ്രത്യേക കണ്‍ട്രോള്‍ യൂണിറ്റുകളും ഉണ്ടായിരുന്നു. രാമക്ഷേത്ര വിഷയം ബിജെപി തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമായി ഉപയോഗിക്കുകയാണെന്നു ശിവസേന ആരോപിച്ചു.
അതേമസമയം രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ബിജെപി കനത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. കഴിഞ്ഞ മാസം അയോധ്യയില്‍ നടത്തിയ റാലിയിലും ഇക്കാര്യം വിഎച്ച്പി ഉച്ചയിച്ചിരുന്നു. ഡിസംബർ 11ന് രാമക്ഷേത്ര വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ഒരു കേന്ദ്രമന്ത്രി തന്നോടു പറഞ്ഞതായി ഹിന്ദു നേതാവ് സ്വാമി രാംഭദ്രാചാര്യ ഈ റാലിയില്‍ പറഞ്ഞു.
from mangalam.com https://ift.tt/2EaO6Px
via IFTTT
No comments:
Post a Comment