ടോക്യോ: ആകാശത്ത് വെച്ച് രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് പസഫിക് സുദ്രത്തിൽ വീണു. വിമാനങ്ങളിലുണ്ടായ ഏഴു പേരിൽഒരാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.. എഫ്/എ-18, കെ.സി 130 എന്നീ യുദ്ധ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം. ഹിരോഷിമക്കടുത്ത ഇവകുനിയിലെ അമേരിക്കയുടെ താവളത്തിൽ നിന്നാണ് വിമാനങ്ങൾ പറന്നുയർന്നത്. ജപ്പാൻ-അമേരിക്കൻ നാവിക സേനകൾ സംയുക്തമായാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്. എഫ്/എ-18 വിമാനത്തിൽ രണ്ടും കെ.സി 130 വിമാനത്തിൽ അഞ്ചും സൈനികരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മാസവും അമേരിക്കയുടെ എഫ്/എ-18 യുദ്ധവിമാനം ജപ്പാൻ തീരത്ത് തകർന്ന് വീണിരുന്നു. Content Highlights: warplane crash,US warplanes
from mathrubhumi.latestnews.rssfeed https://ift.tt/2Su7hYw
via
IFTTT
No comments:
Post a Comment