തളിപ്പറമ്പ്: പത്താം ക്ളാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ അഞ്ചുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റുചെയ്തു. കെ.വി.സന്ദീപ് (31) മാട്ടൂൽ, സി.പി.ഷംസുദീൻ (37) ചൊറുക്കള, വി.സി.ഷബീർ (36) പരിപ്പായി, കിഴക്കെപറമ്പിൽ അയൂബ് (32) നടുവിൽ, പറശ്ശിനിക്കടവ് പാർക്ക് ടൂറിസ്റ്റ് ഹോം റിസപ്ഷനിസ്റ്റ് കെ.പവിത്രൻ (38) എന്നിവരെയാണ് അറസ്റ്റുചെയ്തത്. പ്രതികൾക്ക് ലോഡ്ജിൽ സൗകര്യമൊരുക്കിയതിനാണ് പവിത്രനെ അറസ്റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആന്തൂരിലെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവ് നിഖലിന്റെ പേരിലും പോലീസ് കേസെടുത്തു. പോക്സോവകുപ്പാണ് നിഖിലിന്റെ പേരിലുള്ളത്. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന സംഭവം പുറത്തറിഞ്ഞതോടെ പീഡനം നടന്ന ലോഡ്ജിലേക്ക് യുവജനങ്ങൾ നടത്തിയ മാർച്ചിലും നിഖിൽ പങ്കെടുത്തിരുന്നു. പെൺകുട്ടിയുടെ മൊഴിയെ തുടർന്ന് പിന്നീടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ പോലീസ് കസ്റ്റഡിയിലാണെന്നറിയുന്നു. ബലമായി തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകളാണ് മറ്റു പ്രതികളുടെ പേരിലുള്ളത്. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നവംബർ 19-ന് പകൽ പറശ്ശിനിക്കടവിലെ ടൂറിസ്റ്റ് ഹോമിൽ വെച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സന്ദീപാണ് പെൺകുട്ടിയെ പറശ്ശിനിക്കടവിലെത്തിച്ചത്. പ്രതികൾ നേരത്തേ പരിചയമുള്ളവരാണ്. കണ്ണൂരിൽ സി.ഐ.ക്ക് ലഭിച്ച പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണമാരംഭിച്ചതോടെ കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. തുടർന്ന് പത്തിലധികം പേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. പറശ്ശിനിക്കടവ്, വടക്കാഞ്ചേരി, തളിയിൽ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരും ഇക്കൂട്ടത്തിലുണ്ടെന്നറിയുന്നു. വളപട്ടണം, പഴയങ്ങാടി, കുടിയാൻമല പോലീസ് സ്റ്റേഷൻ പരിധിയിയിലുള്ളവരാണ് പ്രതികൾ. കൂട്ടബലാത്സംഗത്തിന് മാത്രം മൂന്ന് കേസുകളുണ്ടാകുമെന്നാണ് അന്വേഷണസംഘത്തിൽനിന്ന് ലഭിച്ച സൂചന. Content Highlight: 5 arrested in parassinikkadav gang rape
from mathrubhumi.latestnews.rssfeed https://ift.tt/2SvmgkO
via
IFTTT
No comments:
Post a Comment