അര്‍ജന്റീനിയന്‍ ഗോള്‍കീപ്പറായി തെരുവ് നായ; അപ്രതീക്ഷിത ഗോള്‍ സേവിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

അര്‍ജന്റീനിയന്‍ ഗോള്‍കീപ്പറായി തെരുവ് നായ; അപ്രതീക്ഷിത ഗോള്‍ സേവിങ്

ബ്യൂണസ് ഐറിസ്: അർജന്റീനിയൻ മൂന്നാം ഡിവിഷൻ ലീഗിൽ യുവെന്റ്യുഡ് ഉനിഡയും ഡിഫൻസോറെസ് ഡി ബെൽഗ്രാനോയും തമ്മിലുള്ള മത്സരം നടക്കുന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ താരമായി മാറിയത് ഒരു തെരുവ് നായയാണ്. ഗോളെന്നുറച്ച് പോസ്റ്റിലേക്ക് എത്തിയ പന്ത് അപ്രതീക്ഷിതമായി പ്രതിരോധിച്ചാണ് തെരുവ് നായ താരമായത്. ഡിഫൻസോറെസ് ഗോൾകീപ്പർ കാണിച്ച അബദ്ധത്തെ തുടർന്ന് ഉറപ്പായും വഴങ്ങേണ്ട ഗോൾ അങ്ങനെ നായ സേവ് ചെയ്തു. മൂന്ന് ഗോളിന് പിന്നിൽ നിൽക്കുകയായിരുന്ന തന്റെ ടീമിന്റെ മുന്നേറ്റനിരക്ക്പന്ത് എത്തിച്ചുകൊടുക്കാനുള്ള വ്യഗ്രതയ്ക്കിടയിലാണ് ഡിഫൻസോറെസ് ഗോൾകീപ്പർക്ക് അമളി പറ്റിയത്. തന്റെ കൈയിലെത്തിയ പന്ത് ഗോൾകീപ്പർ നീട്ടി അടിക്കാൻ നോക്കിയെങ്കിലും സമീപത്തുണ്ടായിരുന്ന എതിർടീം താരം കാൽവെച്ച് തടുത്തു. ഈ പന്ത് നേരെ പോസ്റ്റിലേക്ക് നീങ്ങിയെങ്കിലും ഗോൾ ലൈൻ കടക്കുന്നതിന് തൊട്ടുമുമ്പ് ഒരു തെരുവ് നായ പോസ്റ്റിന് മുന്നിലൂടെ ഓടികടന്നപ്പോൾ തട്ടിത്തെറിച്ചു, അങ്ങനെ ഗോൾ ഒഴിവായി.. സംഭവത്തിന്റെ വീഡിയോ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നായയും വൈറലായി. ¿Existe alguna duda que el perro es el mejor amigo del hombre? 👇🏽#FederalAenDEPORTV pic.twitter.com/QREDYgpOBx — DEPORTV (@canaldeportv) December 4, 2018 Content Highlights:Stray Dog,Argentinian Goalkeeper


from mathrubhumi.latestnews.rssfeed https://ift.tt/2G18NQt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages