കുളി ഒളിക്യാമറയിൽ പകർത്തി: ഹില്‍ട്ടണെതിരെ 707 കോടി രൂപ നഷ്ടപരിഹാരക്കേസുമായി യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

കുളി ഒളിക്യാമറയിൽ പകർത്തി: ഹില്‍ട്ടണെതിരെ 707 കോടി രൂപ നഷ്ടപരിഹാരക്കേസുമായി യുവതി

ന്യൂയോർക്ക്: നഗ്ന വീഡിയോ അശ്ലീലസൈറ്റുകളിൽപ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടൽ ശൃംഘലയായ ഹിൽട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യൺ ഡോളർ(ഏകദേശം 707 കോടി രൂപ) യാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച ക്യാമറയിൽ നഗ്നവീഡിയോ പകർത്തിയതാണെന്ന് യുവതി ആരോപിക്കുന്നു. ഹോട്ടലിലെജീവനക്കാരാണിതിനു പിന്നിലെന്ന് യുവതി പറയുന്നു. നിയമവിദ്യാർഥിനിയായിരിക്കെ പരീക്ഷ എഴുതാനായിഅൽബാനിയിലെ ഹാമിൽട്ടൺ ഇന്നിൽതാമസിക്കുന്നതിനിടെ2015 ൽ പകർത്തിയതാണ് വീഡിയോ. 2018 സെപ്റ്റംബർ മാസത്തിലാണ് ഈ വിവരം താനറിഞ്ഞതെന്ന് യുവതി ഹർജിയിൽ പറയുന്നു. അശ്ലീല സൈറ്റിലെ വീഡിയോ ലിങ്ക് സഹിതം ലഭിച്ച ഇ മെയിൽ വഴിയാണ് താനീക്കാര്യം അറിഞ്ഞതെന്ന് യുവതി കോടതിയെ ധരിപ്പിച്ചു. വീഡിയോ പരസ്യമാക്കാതിരിക്കാൻ പണം നൽകണമെന്ന് മെയിൽ അയച്ചയാൾ ഭീഷണിപ്പെടുത്തിയതായും യുവതി അറിയിച്ചു. ഭീഷണി അവഗണിച്ചതിനെ തുടർന്ന് വീഡിയോ വിവിധസൈറ്റുകളിൽ പ്രത്യക്ഷപ്പെടുകയും യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ മെയിൽഐഡിയിൽ നിന്ന് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വീഡിയോയുടെ ലിങ്ക് ലഭിക്കുകയും ചെയ്തു. തുടർന്ന് 2000 ഡോളർ ഉടനടി നൽകാനവശ്യപ്പെടുകയും ചെയ്തു. പിന്നീട് മാസം തോറും 1000 ഡോളർ വീതം നൽകണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി പറയുന്നു. യുവതിയെ കൂടാതെ മറ്റു പലരുടേയും വീഡിയോ യുവതി തങ്ങിയ മുറിയിൽ നിന്ന് പകർത്തിയിട്ടുണ്ടെന്ന് ഇയാൾ അറിയിച്ചതായും യുവതി അറിയിച്ചു. താമസത്തിനെത്തുന്നവർക്കാവശ്യമായ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താൻ അധികൃതർ പരാജയപ്പെട്ടതിനാലാണ് ഹിൽട്ടണെതിരെ കേസ് ഫയൽ ചെയ്യാനുള്ള കാരണമെന്ന് യുവതി അറിയിച്ചു. ഇക്കാര്യത്തിൽ ഗുരുതര മാനസിക പീഡനവും വ്യഥയും അനുഭവിച്ചതായും അതിനു പകരമായാണ് ഇത്ര ഭീമമായ തുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും യുവതി പറഞ്ഞു. എന്നാൽ ഹിൽട്ടൺ അധികൃതർ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം നടക്കാനിടയില്ലെന്ന് ഇവർ വാദിക്കുന്നു. ഹിൽട്ടൺ ഇൻ അടുത്തിടെ മുഴുവനായും പുതുക്കി പണിതതായും ആരോപണത്തിൽ പറയുന്ന തരത്തിലുള്ള വീഡിയോ പകർത്താൻ സഹായകമായ ഉപകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹിൽട്ടൺ മാനേജ്മെന്റ് അറിയിച്ചു. Content Highlights:US Woman Secretly Taped Nude in Hotel Sues Hilton for Rs 707 Crore Clip Lands On Porn Sites


from mathrubhumi.latestnews.rssfeed https://ift.tt/2StLqAv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages