ന്യൂഡൽഹി: അഗസ്ത വെസ്റ്റലൻഡ് ഹെലികോടപ്ടർ ഇടപാട് കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചതിന് ശേഷം കഷ്ടിച്ച് രണ്ടു മണിക്കൂർ മാത്രമാണ് സിബിഐ ഉറങ്ങാൻ അനുവദിച്ചതെന്ന് റിപ്പോർട്ട്. ബുധനാഴ്ച പുലർച്ച ഭക്ഷണം നൽകിയ ശേഷം നാല് മണി മുതൽ ആറു മണിവരെ ഉറങ്ങാൻ അനുവദിച്ചു. ഇതിന് ശേഷം ബുധനാഴ്ച രാത്രിയടക്കം മിഷേലിനെ തുടർച്ചയായി സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിനിടെ രക്തസമ്മർദ്ദത്തെ തുടർന്ന് ഡോക്ടർമാരെ വിളിച്ചുവരുത്തി ചികിത്സ നൽകി. ചികിത്സക്ക് ശേഷം പണമിടപാട് സംബന്ധിച്ചും ചില രേഖകളെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് മിഷേലിനോട് സിബിഐ ഉദ്യോഗസ്ഥർ ചോദിച്ചത്. അതേ സമയം മിഷേൽ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് മിഷേലിനെ ദുബായിയിൽനിന്ന് ഡൽഹിയിൽ എത്തിച്ചത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയയുടൻ മിഷേലിനെ കസ്റ്റഡിയിലെടുത്ത സി.ബി.ഐ. ഉദ്യോഗസ്ഥർ ബുധനാഴ്ച പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മിഷേലിന് അഭിഭാഷകനുമായി സംസാരിക്കാൻ ജഡ്ജി അരവിന്ദ് കുമാർ അഞ്ചുമിനിറ്റ് സമയം നൽകിയിരുന്നു. മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന അഭിഭാഷകൻ ആൽജോ കെ. ജോസഫിന്റെ ആവശ്യത്തെ സി.ബി.ഐ. എതിർത്തു. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ സംബന്ധിച്ച് ചോദ്യം ചെയ്യാനായി മിഷേലിനെ 14 ദിവസം റിമാൻഡിൽ വിട്ടുകിട്ടണമെന്ന് സി.ബി.ഐ. അഭിഭാഷകൻ ഡി.പി. സിങ് ആവശ്യപ്പെട്ടു. ഇടപാടിൽ ആർക്കൊക്കെ പണം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും സി.ബി.ഐ. അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് കോടതി മിഷേലിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. Content Highlights:Christian Michel,CBI,AgustaWestland
from mathrubhumi.latestnews.rssfeed https://ift.tt/2roGMZ6
via
IFTTT
No comments:
Post a Comment