ശബരിമലയിൽ 40 യുവതികളെ എത്തിക്കാൻ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ശബരിമലയിൽ 40 യുവതികളെ എത്തിക്കാൻ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന

നിലയ്ക്കൽ: ശബരിമലയിലേക്ക് അമ്പതുവയസ്സ് തികയാത്ത 40 സ്ത്രീകളെ എത്തിക്കാൻ തമിഴ്നാട്ടിലെ ഹൈന്ദവസംഘടന പദ്ധതിയിടുന്നതായി പോലീസിന്റെ രഹസ്യറിപ്പോർട്ട്. നിലയ്ക്കലിലെയും പമ്പയിലെയും സന്നിധാനത്തെയും സ്പെഷ്യൽ പോലീസ് ഓഫീസർമാർക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാർക്കുമാണ് പോലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനിൽകാന്ത് രഹസ്യറിപ്പോർട്ട് നൽകിയത്. സംഘടനയെയും നേതാക്കളെയും കുറിച്ചുള്ള വിവരങ്ങളും അതിലുണ്ട്. എരുമേലി വാവരുപള്ളിയിലെ പ്രാർഥനാലയത്തിൽ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തുപ്രവേശിക്കാൻ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്. ഹിന്ദു മക്കൾ കക്ഷി എന്ന സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അർജുൻ സമ്പത്ത്, തിരുവള്ളൂർ ജില്ലാ പ്രസിഡന്റ് സോമു രാജശേഖർ എന്നിവരാണ് നേതൃത്വം നൽകുന്നത്. ഒന്നാംഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. ജാഗ്രതപുലർത്തണമെന്നും തുടർനടപടികൾ സ്വീകരിക്കണമെന്നും സുരക്ഷാച്ചുമതലയുള്ള ഉന്നത പോലീസുദ്യോഗസ്ഥർക്ക് എ.ഡി.ജി.പി. നിർദേശം നൽകി. ഒന്നിലേറെ ഹൈന്ദവസംഘടനകൾ ഇത്തരത്തിൽ നീക്കംനടത്തുന്നതായി പോലീസിന് സംശയമുണ്ട്. ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലേക്ക് എരുമേലി വാവരുപള്ളിയെക്കൂടി വലിച്ചിഴയ്ക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും എന്നാണ് വിലയിരുത്തൽ. യുവതികൾ വരുന്നത് എപ്പോഴാണ് എന്നതിന്റെ വിശദാംശങ്ങളൊന്നും തിങ്കളാഴ്ച എ.ഡി.ജി.പി. അയച്ച റിപ്പോർട്ടിലില്ല. content highlights:sabarimala women entry,sabarimala women entry protest


from mathrubhumi.latestnews.rssfeed https://ift.tt/2QfQHPD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages