ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ചുറിയോ ഡബിളോ അടിക്കും; രഹാനെ ആത്മവിശ്വാസത്തിലാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

ബോക്‌സിങ് ഡേ ടെസ്റ്റില്‍ സെഞ്ചുറിയോ ഡബിളോ അടിക്കും; രഹാനെ ആത്മവിശ്വാസത്തിലാണ്

മെൽബൺ: നാട്ടിലെ പിച്ചുകളിലും വിദേശ പിച്ചുകളിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ഇന്ത്യയ്ക്ക് കുറവാണ്. രണ്ടിടത്തും മികവ് പുലർത്തുന്ന ഒരാളാണ് ഇന്ത്യൻ ഉപനായകൻ അജിങ്ക്യ രഹാനെ. കുറച്ചു നാളായി തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ലെങ്കിലും ഓസ്ട്രേലിയക്കെതിരേ ഇപ്പോൾ നടക്കുന്ന പരമ്പരയിൽ താരം മികവിലേക്ക് ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ മെൽബണിൽ ആരംഭിക്കാനിരിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിൽ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ നേടാൻ തനിക്കാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് രഹാനെ. മത്സരത്തിന് മുന്നോടിയായി മെൽബണിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ടു ടെസ്റ്റുകളിലും മികവ് പുലർത്താനാകുമെന്നും രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പഴയ ആത്മവിശ്വാസവും ആക്രമണോത്സുകതയും വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെൽബൺ ടെസ്റ്റിൽ സെഞ്ചുറിയോഇരട്ട സെഞ്ചുറിയോ നേടാൻ തനിക്കാകും. അഡ്​ലെയ്​ഡിലും പെർത്തിലും മികച്ച രീതിയിൽ കളിക്കാനായിട്ടുണ്ട്. അറ്റാക്ക് ചെയ്താണ് കഴിഞ്ഞ നാലു ഇന്നിങ്സുകളും കളിച്ചത്. പഴയ താളം ഇപ്പോൾ വീണ്ടെടുത്തു കഴിഞ്ഞു, രഹാനെ പറഞ്ഞു. ആദ്യ രണ്ടു ടെസ്റ്റുകളിൽ നിന്ന് രണ്ടു അർധ സെഞ്ചുറിയടക്കം 164 റൺസ് രഹാനെ നേടിയിട്ടുണ്ട്. മെൽബണിൽ സാഹചര്യങ്ങൾക്കനുസരിച്ച് ബാറ്റ് ചെയ്യാൻ സാധിച്ചാൽ അത് തനിക്കും ടീമിനും വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെഞ്ചുറി നേടുന്നതിനെ കുറിച്ച് ചിന്തിച്ച് തല പുകയ്ക്കാനില്ലെന്നും രഹാനെ പറയുന്നു. ടീമിന് മികച്ച സംഭാവന നൽകുന്നതിനാണ് മുൻതൂക്കം. ഇപ്പോഴത്തേതു പോലെ തന്നെ മികച്ച രീതിയിൽ തുടർന്നും ബാറ്റ് ചെയ്യാനാണ് ശ്രമമെന്നും രഹാനെ കൂട്ടിച്ചേർത്തു. Content Highlights: i may score 100 or even 200 in 3rd test says india vice captain ajinkya rahane


from mathrubhumi.latestnews.rssfeed http://bit.ly/2QQ2KmI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages