ന്യൂഡൽഹി: ചിലയാളുകൾക്ക് അധികാരമെന്നത് ഓക്സിജൻ പോലെയാണെന്നും അതില്ലാതെ അവർക്ക്ജീവിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെട്വീറ്റ്. രാഷ്ട്രീയ ജീവിതത്തിന്റെവലിയൊരു ഭാഗം പ്രതിപക്ഷത്തിരുന്ന് ചിലവഴിച്ച അടൽബിഹാരി വാജ്പേയിയുമായി ചിലരെ താരതമ്യം ചെയ്തു കൊണ്ടായിരുന്നു ഈ പ്രസ്താവന. വാജ്പേയിയുടെ സ്മരണാർഥം 100 രൂപാ നാണയം പുറത്തിറക്കിയ ശേഷവും പ്രധാനമന്ത്രി രാഷ്ട്രീയ നേതാക്കളുടെഅധികാരാസക്തിയെ വിമർശിച്ചിരുന്നു അനുസ്മരണത്തിൽ പറഞ്ഞ കാര്യങ്ങളാണ്പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലും കുറിച്ചത്. രണ്ടോ അഞ്ചോ വർഷത്തേക്ക് അധികാരത്തിൽ നിന്ന് മാറിനിൽക്കുമ്പോൾ ചിലർ അസ്വസ്ഥരാകും.പുതിയ കാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയാണത്. എന്നാൽ വാജ്പേയി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ജനങ്ങളുടെ ക്ഷേമത്തിനായാണ് നീക്കി വെച്ചത്. അടൽജിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വലിയൊരു സമയവും പ്രതിപക്ഷത്തിരുന്നാണ് ചിലവഴിച്ചത്. എന്നാൽ അദ്ദേഹം തന്റെ പാർട്ടിയുടെ ആദർശത്തെ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. പകരം രാജ്യ താത്പര്യത്തിനാണ് മുൻ തൂക്കം കൊടുത്തത്, പ്രധാനമന്ത്രി പറഞ്ഞു. For some people, power is oxygen...they cant live without it. A long part of Atal Jis career was spent in the opposition benches but he spoke about national interest and never compromised on the ideology of the party: PM @narendramodi — PMO India (@PMOIndia) December 24, 2018 content highlights:Power like oxygen for some people, they cant live without it says Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2EHycfO
via
IFTTT
No comments:
Post a Comment