രാമക്ഷേത്രം നിര്‍മ്മിക്കണം; രാജ്‌നാഥ് സിംഗിന്റെ പരിപാടിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

രാമക്ഷേത്രം നിര്‍മ്മിക്കണം; രാജ്‌നാഥ് സിംഗിന്റെ പരിപാടിയില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത പരിപാടിയില്‍ രാമക്ഷേത്രത്തിനായി പ്രതിഷേധം. രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് വോട്ട് നല്‍കൂ എന്ന് പ്രവര്‍ത്തകന്‍. ലഖ്‌നൗവില്‍ നടന്ന യുവ കുംഭ് പരിപാടിയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എഴുന്നേറ്റത്. രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മുദ്രാവാക്യം വിളിച്ചു.

ഞായറാഴ്ചയായിരുന്നു സംഭവം. രാമക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് പ്രഖ്യാപിച്ച് എഴുന്നേറ്റ സംഘം. രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി. ഉടന്‍ തന്നെ സംഘാടകര്‍ രംഗത്ത് വന്ന് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് നിങ്ങള്‍ നിശബ്ദമായിരുന്നാല്‍ താന്‍ പ്രസംഗം തുടരാമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രവര്‍ത്തകര്‍ ശാന്തരായതോടെ രാജ്‌നാഥ് പ്രസംഗം തുടര്‍ന്നുവെങ്കിലും രാമക്ഷേത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

അതേസമയം രാമക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്ക് മാത്രമേ അധികാരത്തില്‍ വരാനാകൂ എന്നും ബി.ജെ.പിക്ക് മാത്രമേ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കൂ എന്നും യുവ കുംഭ് മേളയില്‍ തന്നെ യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു.



from mangalam.com http://bit.ly/2EGNBx0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages