തിരുവനന്തപുരം: സമരം നിര്‍ത്തിയതായി വാര്‍ത്താസമ്മേളനം നടത്തിയാല്‍ ജോലി തരാമെന്ന് സിപിഎം വാഗ്ദാനം ചെയ്തതായി നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം. സത്യാഗ്രഹ സമരം അവസാനിപ്പിച്ചെന്ന് പ്രഖ്യാപനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായി സനലിന്റെ ഭാര്യ പിതാവാണ് വര്‍ഗീസ് വെളിപ്പെടുത്തിയത്.
സനലിന്റെ ഭാര്യാ പിതാവിനെ സി പി എം ജില്ലാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സമ്മര്‍ദ്ദം ചെലുത്തിയത്. സമരം നിറുത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞതായി വിജിയുടെ പിതാവ് പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായി വിജിയുടെ പിതാവ് വര്‍ഗീസ് പറഞ്ഞു.
കോടിയേരിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി. ആന്‍സലന്‍ എം എല്‍ എ യുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ജോലിയുടെ കാര്യം സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാനെന്ന് പറഞ്ഞാണ് വിജിയുടെ പിതാവ് വര്‍ഗീസിനെ വിളിച്ചു വരുത്തിയത്. നെയ്യാറ്റിന്‍കര എം എല്‍ എ കെ എ ആന്‍സലനാണ് ശനിയാഴ്ച കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍, എത്തിച്ചത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറിയുടെ മുമ്പിലാണ്. ഒത്തുതീര്‍പ്പ് ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും പ്രത്യേകം നിര്‍ദേശിച്ചു.
from mangalam.com http://bit.ly/2QLYHId
via IFTTT
No comments:
Post a Comment