രാജീവ് ഗാന്ധിയുടെ ഭാരത്‌രത്‌ന പ്രമേയം അംഗീകരിച്ചില്ല; എഎപി അല്‍ക ലാംബയോടെ രാജി ആവശ്യപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

രാജീവ് ഗാന്ധിയുടെ ഭാരത്‌രത്‌ന പ്രമേയം അംഗീകരിച്ചില്ല; എഎപി അല്‍ക ലാംബയോടെ രാജി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാഗം അല്‍ക ലാംബയോടെ രാജി വെക്കാന്‍ നിര്‍ദ്ദേശം. വെള്ളിയാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയില്‍ രാജി ആവശ്യമുണ്ടായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത് രത്‌ന പുരസ്‌കാരം തിരികെ എടുക്കണമെന്ന പ്രമേയം എതിര്‍ത്തതാണ് നടപടിക്ക് കാരണമായത്. 1984ലെ സിഖ് വിരുദ്ധ കലാപത്തെ തുടര്‍ന്നാണ് മരണാനന്തരമായി നല്‍കിയ ബഹുമതി തിരിച്ചെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രമേയം കൊണ്ടുവന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രാജി ചോദിച്ചതായും താന്‍ ഉടന്‍ തന്നെ അത് നല്‍കുമെന്നും അല്‍ക്ക മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രമേയം നിയമസഭ പാസാക്കിയത്. എഎപിയുടെ എംഎല്‍എ ജെര്‍ണയില്‍ സിങ്ങ് അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്.

പ്രമേയത്തെ പിന്തുണക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. പ്രമേയം അവസാനിച്ച ശേഷം പ്രതിഷേധിച്ച് ലാംബെ ഇറങ്ങി പോകുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ എന്ത് പ്രത്യാഘാതം ഉണ്ടായാലും നേരിടുന്നതിന് തയ്യാറാണെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ലാംബ ഡല്‍ഹി ചാന്ദിനി ചൗക്കില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. 2016ല്‍ ഇവര്‍െ പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു.



from mangalam.com http://bit.ly/2V0Y7EY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages