ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ട് സഞ്ജു വി സാംസണ്‍; അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സഞ്ജുവും ചാരുലതയും വിവാഹിതരായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ജീവിതത്തില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ട് സഞ്ജു വി സാംസണ്‍; അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സഞ്ജുവും ചാരുലതയും വിവാഹിതരായി

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയും വിവാഹിതരായി. തിരുവനന്തപുരം സ്വദേശിനി ചാരുലതയാണ് വധു. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

മാര്‍ ഇവാനിയോസ് കോളേജില പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം ലയോള കോളേജില്‍ രണ്ടാം വര്‍ഷ എം.എ (എച്ച്.ആര്‍) വിദ്യാര്‍ത്ഥിനിയാണ് ചാരുലത.

തിരുവനന്തപുരം വെങ്ങാനൂരില്‍ താമസിക്കുന്ന സഞ്ജു ഡല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥന്‍ സാംസണിന്റെയും ലിജിയുടെയും മകനാണ്. തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിയും മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററുമായ ബി.രമേഷ് കുമാറിന്റെയും എല്‍.ഐ.സി. തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസിലെ പി.ആന്‍ഡ് ജി.എസ്. വിഭാഗം ഡിവിഷണല്‍ മാനേജര്‍ ആര്‍.രാജശ്രീയുടെയും മകളാണ് ചാരുലത.



from mangalam.com http://bit.ly/2PTwqdr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages