കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകൾ മൈക്രോസോഫ്റ്റ് പഠനവിഷയമാക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകൾ മൈക്രോസോഫ്റ്റ് പഠനവിഷയമാക്കുന്നു

തിരുവനന്തപുരം: കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകളെക്കുറിച്ച് മൈക്രോസോഫ്റ്റ് പഠനം നടത്തുന്നു. പൊതുജനസമ്പർക്കത്തിനുള്ള പോലീസിന്റെ നവമാധ്യമ ഉപയോഗം, അതിന്റെ സ്വാധീനം എന്നിവ വിലയിരുത്തുന്ന ഗവേഷണത്തിന് ഇന്ത്യയിൽനിന്ന് തിരഞ്ഞെടുത്തത് കേരള പോലീസിനെയാണ്. ഫെയ്സ്ബുക്കിൽ നടത്തിയ ശ്രദ്ധേയമായ മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള പോലീസിനെ പഠനത്തിനായി തിരഞ്ഞെടുത്തത്. നവമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിന് കേരള പോലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാകും. മൈക്രോസോഫ്റ്റ് ബെംഗളൂരു ഗവേഷണകേന്ദ്രത്തിനുകീഴിലാണ് പഠനം. ഇതിന്റെ ഭാഗമായി ഗവേഷക ദ്രുപ ഡിനി ചാൾസ് പോലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെൽ ഉദ്യോഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തി. ജനപ്രീതിയിൽ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ന്യൂയോർക്ക് പോലീസ്, ക്വീൻസ് ലാൻഡ് പോലീസ് എന്നിവയെ പിന്നിലാക്കിയിരുന്നു. പോലീസ് സേനകളിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയാർജിച്ച ഫെയ്സ്ബുക്ക് പേജ് എന്ന നേട്ടവും കേരള പോലീസിനാണ്. പുതുവത്സരത്തിൽ 10 ലക്ഷം പേജ് ലൈക് എന്ന ലക്ഷ്യത്തിന് പൊതുജനസഹായം തേടിയ കേരള പോലീസിന് ആവേശകരമായ പിന്തുണയാണ് നവമാധ്യമങ്ങളിൽ ലഭിക്കുന്നത്. Content Highlights:Microsoft studying Kerala Police Social Media Activities


from mathrubhumi.latestnews.rssfeed http://bit.ly/2GM7ghP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages