ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ റാഗിങ്ങിനെതിരേ കർശന നടപടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) സർവകലാശാലകളോട് വീണ്ടും നിർദേശിച്ചു. വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും യു.ജി.സി. സെക്രട്ടറി രജനീഷ് ജെയ്ൻ വ്യാഴാഴ്ച സർവകലാശാലകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് നിരോധിച്ചുള്ള 2009-ലെ ചട്ടത്തിലെ വ്യവസ്ഥകൾ നടപ്പാക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും ബാധ്യതയുണ്ട്. റാഗിങ് നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾ antiragging.in എന്ന് വെബ്സൈറ്റിൽ സമർപ്പിക്കാൻ കോളേജുകളോട് സർവകലാശാലാ അധികൃതർ നിർദേശിക്കണം. റാഗിങ്ങിനെതിരേ വിദ്യാർഥികൾക്ക് 1800-180-5522 എന്ന ടോൾഫ്രീ നമ്പർ വഴിയോ helpline@antiragging.in എന്ന ഇ-മെയിലിലോ പരാതി നൽകാം. അടിയന്തരഘട്ടങ്ങളിൽ യു.ജി.സി. നിരീക്ഷണ ഏജൻസിയുടെ 09871170303, 09818400116 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കോളേജുകൾക്കുള്ള നിർദേശങ്ങൾ * റാഗിങ് നിയന്ത്രിക്കുന്നതിനുള്ള നിരീക്ഷണസംവിധാനങ്ങൾ സ്ഥാപിക്കണം * റാഗിങ്വിരുദ്ധസമിതിയും റാഗിങ് വിരുദ്ധസ്ക്വാഡും രൂപവത്കരിക്കണം * സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം * നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി വെബ്സൈറ്റുകൾ പരിഷ്കരിക്കണം * റാഗിങ്വിരുദ്ധ ശില്പശാലകൾ സംഘടിപ്പിക്കണം * പ്രോസ്പക്ടസിലും ബ്രോഷറുകളിലും റിഗിങിനെതിരേ മുന്നറിയിപ്പു നൽകണം * വിദ്യാർഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ആവശ്യമായ കൗൺസലിങ് നൽകുകയും ചെയ്യണം * ഹോസ്റ്റൽ, കാന്റീൻ, വിശ്രമമുറി, ശൗചാലയങ്ങൾ, ബസ്സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തണം * അഡ്മിഷൻ സെന്റർ, ഡിപ്പാർട്ട്മെന്റുകൾ, ലൈബ്രറി, കാന്റീൻ, ഹോസ്റ്റൽ തുടങ്ങിയ സ്ഥലങ്ങളിൽ റാഗിങ് വിരുദ്ധപോസ്റ്ററുകൾ സ്ഥാപിക്കണം. ഇവയ്ക്ക് 8x6 അടി വലുപ്പമുണ്ടാകണം * ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ റാഗിങ് സംബന്ധിച്ചുള്ള 2015-ലെ യു.ജി.സി.യുടെ പഠനറിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം Content Highlights:UGC, Anti Ragging
from mathrubhumi.latestnews.rssfeed http://bit.ly/2EVElpQ
via
IFTTT
No comments:
Post a Comment