ഇന്ത്യന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിക്കരുത്; ഓസീസ് ആരാധകര്‍ക്ക് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

ഇന്ത്യന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിക്കരുത്; ഓസീസ് ആരാധകര്‍ക്ക് മുന്നറിയിപ്പ്

മെൽബൺ: ഇന്ത്യൻ താരങ്ങളെ വംശീയമായി അധിക്ഷേപിക്കരുതെന്ന് ഓസീസ് ആരാധകർക്ക് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് കാണാനെത്തിയ ആരാധകർക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നറിയിപ്പ് നൽകിയത്. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യൻ താരങ്ങളെ ഓസീസ് ആരാധകർ പരിഹസിച്ചിരുന്നു. നിങ്ങളുടെ വിസ കാണിക്കൂ എന്നാണ് മെൽബൺ ഗ്രൗണ്ടിലെ സതേൺ സ്റ്റാൻഡിൽ കളി കാണുകയായിരുന്ന ആരാധകർ വിളിച്ചുപറഞ്ഞത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് നിരവധി പരാതി ലഭിച്ചു. ഈ അധിക്ഷേപത്തിന്റെ വീഡിയോ ക്രിക്ക് ഇൻഫോ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കൈമാറുകയും ചെയ്തു. ഈ വീഡിയോ നിലവിൽ വിക്ടോറിയ പോലീസിന്റേയും സ്റ്റേഡിയം മാനേജ്മെന്റിന്റേയും കൈയിലാണ്. ഇനിയുള്ള ദിവസങ്ങളിൽ ഓസീസ് ആരാധകരെ വിക്ടോറിയ പോലീസ് നിരീക്ഷിക്കും. Content Highlights: MCG Crowd Warned For Directing Racist Chants At Indian Players And Fans


from mathrubhumi.latestnews.rssfeed http://bit.ly/2AkStol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages