നീരവ് മോദി യു.കെയില്‍, കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി.കെ സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

നീരവ് മോദി യു.കെയില്‍, കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി.കെ സിങ്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി യു.കെയിൽ. ബ്രിട്ടീഷ് അധികൃതർ ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ് വ്യക്തമാക്കി രാജ്യസഭയിൽ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീരവ് യു.കെയിൽ എവിടെയാണുള്ളതെന്ന് തങ്ങളുടെ അന്വേഷണത്തിലൂടെ തിരിച്ചറിഞ്ഞതായി നാഷണൽ സെൻട്രൽ ബ്യൂറോ ഓഫ് മാഞ്ചസ്റ്റർ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സി ബി ഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അഭ്യർഥനകൾ 2018 ഓഗസ്റ്റിൽ ബ്രിട്ടന് അയച്ചിരുന്നതായും ഈ അഭ്യർഥനകൾ നിലവിൽ ബ്രിട്ടീഷ് അധികൃതരുടെ പരിഗണനയിലാണെന്നും സിങ് കൂട്ടിച്ചേർത്തു. നീരവ് മോദിയെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണിൽ നിരവധി യൂറോപ്യൻ രാജ്യങ്ങൾക്ക് വിദേശകാര്യമന്ത്രാലയം കത്തയച്ചിരുന്നു. content highlights:nirav modi in uk, british authorities tells india


from mathrubhumi.latestnews.rssfeed http://bit.ly/2s1TAVG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages