പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ചെന്നെയില്‍ നിന്നെത്തിയ മനിതി എന്ന സംഘടനയുടെ നേതൃത്വത്തിലെ പത്തംഗ യുവതി സംഘം വീണ്ടും പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി. യുവതി സംഘത്തെ സുരക്ഷിതരായി ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയും, തുടര്‍ന്ന് യുവതികളെ നിലയ്ക്കലിലേയ്ക്ക് മാറ്റുകയാണ്. സംഘത്തിലെ അഞ്ചു പേരെ നിലയ്ക്കലിലേക്ക് മാറ്റി. മറ്റുള്ളവര്‍ പമ്പയില്‍ പോലീസ് വാഹനത്തിനുള്ളിലാണ്്.
നേരത്തെ മണിക്കൂറുകളോളം സംഘം പമ്പയഇല് മല കയറാന്‍ കാത്തിരിപ്പിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പമ്പയില്‍ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി വഴിയൊരുക്കുകയും, സുരക്ഷയില്‍ വനിതാ സംഘം സന്നിധാനത്തേക്ക് നീങ്ങിയെങ്കിലും മലയില്‍ നിന്ന് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ക്കു മുന്നില്‍ വീണ്ടും യാത്ര തടയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മനിതി പ്രവര്‍ത്തകരെ തിരിച്ചിറക്കിയത്.
അതേസമയം ആക്ടിവിസ്റ്റുകളുടെ സംഘടനയാണ് മനിതിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‍സ് കൈമാറി.
from mangalam.com http://bit.ly/2V4dGfc
via IFTTT
No comments:
Post a Comment