നിമിഷനേരംകൊണ്ട് സംഘര്‍ഷം, മലകയറാനാകാതെ മനിതികള്‍ തിരിച്ചിറങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

നിമിഷനേരംകൊണ്ട് സംഘര്‍ഷം, മലകയറാനാകാതെ മനിതികള്‍ തിരിച്ചിറങ്ങി

പമ്പ: ശബരിമല ദർശനത്തിനായി എത്തിയ മനിതി കൂട്ടായ്മയിലെ യുവതികൾക്ക് ശക്തമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നു. 11.30 ന് പമ്പയിലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ഇവരെ സന്നിധാനത്തേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോയെങ്കിലും നീലിമലയ്ക്ക് താഴെവെച്ച് അതിശക്തമായ പ്രതിഷേധമാണ് പോലീസിന് നേരിടേണ്ടിവന്നത്. നൂറുകണക്കിന് പ്രതിഷേധക്കാർ സംഘടിച്ച് പോലീസിനെതിരെ തിരഞ്ഞതോടെ മനിതി കൂട്ടായ്മയിലെ സ്ത്രീകളുമായി പോലീസ് താഴേക്ക് പോവുകയായിരുന്നു. ശബരിമലയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത വിധമുള്ള നാടകീയ രംഗങ്ങളാണ് നീലിമയ്ക്ക് താഴെ അരങ്ങേറിയത്. പോലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ ഇവരെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റേണ്ടിവന്നു. ഇവരെ ഇപ്പോൾ നിലയ്ക്കലിലേക്ക് മാറ്റി. ഇവരെ സുരക്ഷിതമായി കേരള അതിർത്തി കടത്തി വിടാനാണ് ഇനി പോലീസിന്റെ പദ്ധതി. Content Highlights: sabarimala Women entry, Protest againstManithi


from mathrubhumi.latestnews.rssfeed http://bit.ly/2T4IISf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages