പ്രതിഷേധം, അറസ്റ്റ്- പമ്പയില്‍ കയ്യാങ്കളി |Live Update - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പ്രതിഷേധം, അറസ്റ്റ്- പമ്പയില്‍ കയ്യാങ്കളി |Live Update

പമ്പ: മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കി . ഏതാണ്ട് 50 പേർ മാത്രമാണ് ഇപ്പോൾ പമ്പയിൽ പ്രതിഷേധിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ് നീക്കി മനിതി പ്രവർത്തകരെ കടത്തിവിടാനാണ് പോലീസ് നോക്കുന്നത്. കൂടുതൽ പോലീസുകാർ എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ിവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് വനിതാ പോലീസുകാരുടെ അകമ്പടിയോടെ മനിതി പ്രവർത്തകർ സന്നിധാനത്തേക്ക് തിരിച്ചു. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} അതേസമയം ദർശനം കഴിഞ്ഞ് ഇറങ്ങിവരുന്നവരും പ്രതിഷേധക്കാരോടൊപ്പം ചേരുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്. മാത്രമല്ല സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധക്കാരുടെ മുന്നിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.മനിതി സംഘം ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാനായി പ്രതിഷേധിക്കുന്നവർ പിരിഞ്ഞുപോകണമെന്ന് മെഗാഫോണിൽ കൂടി ആവർത്തിച്ച് പോലീസ് മുന്നറിയിപ്പ് നൽകുകയാണ്. പത്തനംതിട്ട ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ പമ്പയിൽ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടാൻ പാടില്ലെന്നും പോലീസ് ആവശ്യപ്പെടുന്നു. അതേസമയം പോലീസിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെ പ്രതിഷേധം തുടരുകയാണ്.ശബരിമല ദർശനത്തിന് എത്തിയ യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി സംഘം പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്ത് പോലീസുകാരുടെ എണ്ണം കുറവാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുകയുമാണ്. ഇരുപക്ഷത്തിന്റെയും സുരക്ഷ പ്രശ്നമാണെന്ന നിലപാടിലാണ് പോലീസ് ഇപ്പോൾ. ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം. അതേസമയം ആചാര ലംഘനമുണ്ടായാൽ തുടർ നടപടി ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസഡന്റ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ആചാര ലംഘനമുണ്ടായാൽ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ തമിഴ്നാട്ടിൽനിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെപാറക്കടവിൽ വെച്ച് തടയാൻ ശ്രമം നടന്നിരുന്നു. എന്നാൽ പ്രതിഷേധക്കാരെപോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് ഇവർ പോലീസ് അകമ്പടിയോടെ കട്ടപ്പന കടന്നു. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവർ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്.യുവതികൾ സന്ദർശനം നടത്തുന്ന സാഹചര്യത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുമളി ചെക്ക് പോസ്റ്റിലും ഇവരെ തടയാൻ ബിജെപി പ്രവർത്തകർ സംഘടിച്ചിരുന്നു. ചെന്നൈയിൽ നിന്നും മധുരയിൽ നിന്നും രണ്ട് സംഘമായാണ് വനിതകൾ എത്തുന്നത്. ചെന്നൈയിൽ നിന്നെത്തുന്ന സംഘത്തോടൊപ്പം തമിഴ്നാട് പോലീസുമുണ്ട്.കമ്പംമേട് വെച്ച് ഇവരെ കേരളാ പോലീസിന് കൈമാറി. സംഘർഷം മുന്നിൽ കണ്ട് പോലീസ് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരാനുള്ള വഴികളിലെല്ലാം പ്രതിഷേധമുണ്ടാകുമെന്നാണ് വിവരം. അതേസമയം റോഡ് മാർഗം മാത്രമല്ല ട്രെയിൻ വഴിയും എത്തിയാൽ തടയാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ശബരിമലയിലേക്ക് എത്താൻ യുവതികൾ എത്തുന്നുവെന്ന വിവരം പുറത്തുവന്നതിനെ തുടർന്ന് രാത്രിയിൽത്തന്നെ സന്നിധാനത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരുന്നു. Content Highlights:BJP Activists protest Against Manithi Activists who came to enter Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2SbIhFL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages