പമ്പ: ശബരിമലയില്‍ ആചാരലംഘനം ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് തന്ത്രിക്ക് അറിയാമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ഇതിനെ കുറിച്ച് താന്‍ തന്ത്രിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മനിതി സംഘത്തിലെ സ്ത്രീകള്‍ നക്‌സല്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
ആറന്മുളയില്‍ നിന്ന് തങ്കഅങ്കി ഘോഷയാത്ര ആരംഭിച്ച ഇന്ന് തന്നെ സ്ത്രീകള്‍ വന്നതിനു പിന്നില്‍ മറ്റു പല ഉദ്ദേശ്യങ്ങളുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
അതേസമയം, മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനവുമായി നിരീക്ഷക സമിതി തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹൈക്കോടതി നേരിട്ട് നിയമിച്ചിരിക്കുന്ന നിരീക്ഷിക സമിതിയുടെ നിര്‍ദേശങ്ങളനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുവതി പ്രവേശനത്തില്‍ നിലാപാടെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു നിരീക്ഷക സമിതിയുടെ പ്രതികരണം.
from mangalam.com http://bit.ly/2R9Q2il
via IFTTT
No comments:
Post a Comment