ആര്‍ബിഐയുടെ നിലനില്‍പ് തന്നെ ഭീഷണിയില്‍: നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നും യശ്വന്ത് സിന്‍ഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ആര്‍ബിഐയുടെ നിലനില്‍പ് തന്നെ ഭീഷണിയില്‍: നോട്ട് അസാധുവാക്കല്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്നും യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ അതിരൂഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. 'ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ ഗവണ്‍മെന്റ് ബ്രോക്ക് ദി ഇക്കോണമി' എന്ന പുസ്തകത്തിലാണ് ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

നോട്ട് നിരോധിക്കാലാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പെന്ന് അദേഹം പുസ്തകത്തില്‍ ആരോപിച്ചു. ഇത് അഴിമതിക്കാര്‍ക്കും, കള്ളപ്പണക്കാര്‍ക്കുമെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുന്നുവെന്ന തോന്നലുണ്ടാക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ഈ തീരുമാനം ഭരണനിര്‍വഹണത്തെ, ഒരു വിധത്തിലും സഹായിക്കാത്ത ആലോചനയില്ലാത്ത തീരുമാനമായിരുന്നു എന്നും അദേഹം വിമര്‍ശിക്കുന്നു.

നോട്ട് അസാധുവാക്കല്‍ 2017 ലെ യുപി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കികൊടുത്തു. എന്നാല്‍ ഇതിന്റെ ഫലം വട്ടപ്പൂജ്യമാണെന്നാണ് അടിക്കിടെ മാറുന്ന ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആര്‍ബിഐയുടെ നിലനില്‍പ്പ് ഭീഷണിയിലാണെന്നും സിന്‍ഹ ആരോപിക്കുന്നു. മോഡി സര്‍ക്കാരിന്റെ നയങ്ങളൂടെ വിമര്‍ശകനായിരുന്ന സിന്‍ഹ കഴിഞ്ഞ ഏപ്രിലിലാണ് ബിജെപി വിട്ടത്.



from mangalam.com http://bit.ly/2Q1ACrS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages