പോലീസ് അകമ്പടിയോടെ ദലിത് ആക്ടിവിസ്റ്റ് അമ്മിണി ശബരിമലയിലേക്ക്; കൂടുതല്‍ യുവതികള്‍ പമ്പയിലേക്ക് എത്തുന്നു; സംഘടിച്ച് മലകയറാന്‍ നീക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

പോലീസ് അകമ്പടിയോടെ ദലിത് ആക്ടിവിസ്റ്റ് അമ്മിണി ശബരിമലയിലേക്ക്; കൂടുതല്‍ യുവതികള്‍ പമ്പയിലേക്ക് എത്തുന്നു; സംഘടിച്ച് മലകയറാന്‍ നീക്കം

പമ്പ: ശബരിമല ദര്‍ശനത്തിനായി ദലിത് ആക്ടിവിസ്റ്റ് അമ്മിണി പുറപ്പെട്ടു. വയനാട് നിന്നും പൊന്‍കുന്നത്ത് എത്തി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട അമ്മിണി പോലീസ് അകമ്പടിയോടെയാണ് ശബരിമലയ്ക്ക് തിരിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണയില്‍ ഇവര്‍ ഇപ്പോള്‍ നിലയ്ക്കലിലേക്ക് പോവുകയാണ്.

അതേസമയം എരുമേലിയിലെ പ്രധാന വഴി ഉപേക്ഷിച്ച് ഇടവഴിയിലൂടെയായിരിക്കും അമ്മിണിയെ കൊണ്ടുപോവുക. വലിയ തിരക്കും പേട്ടതുള്ളല്‍ നടക്കുന്നതുമാണ് കാരണം. പമ്പയില്‍ നടന്ന സംഘര്‍ഷ വിവരങ്ങള്‍ അറിഞ്ഞിട്ടും ശബരിമല ദര്‍ശനം എന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അമ്മിണി വ്യക്തമാക്കി. സര്‍ക്കാര്‍ സുരക്ഷ ഒരുക്കി സന്നിധാനത്ത് എത്തിക്കണമെന്നും അമ്മിണി അറിയിച്ചിട്ടുണ്ട്.

പമ്പയിലെത്തുന്ന അമ്മിണി മനിതി പ്രവര്‍ത്തകര്‍ക്കൊപ്പം ചേരുമെന്നാണ് വിവരം. കൂടുതല്‍ യുവതികള്‍ ശബരിമലയിലേക്ക് യാത്രതിരിച്ചിട്ടുണ്ടെന്നും അമ്മിണി വ്യക്തമാക്കി. ഇക്കാര്യം നേരത്തെ തന്നെ മനിതി നേതാവ് ശെല്‍വിയും അറിയിച്ചിരുന്നു.

അതേസമയം രണ്ടാമതും മലകയറാന്‍ ശ്രമിച്ച യുവതികള്‍ പരാജയപ്പെട്ടിരിക്കുകയാണ്. പ്രതിഷേധകരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ് വഴിയൊരുക്കി. തുടര്‍ന്ന് യുവതികള്‍ 50 മീറ്റര്‍ എത്തിയപ്പോഴേ ഇരുന്നൂറില്‍ അധികം വരുന്ന പ്രവര്‍ത്തകര്‍ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പേടിച്ച് തിരിഞ്ഞോടി പോലീസ് ഗാര്‍ഡ് റൂമില്‍ അഭയം തേടുകയായിരുന്നു. പിന്നീട് പോലീസ് വാഹനത്തിലേക്ക് മാറ്റിയ ഇവരുമായി ഇപ്പോള്‍ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.



from mangalam.com http://bit.ly/2V8Y4ar
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages