ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്തുവന്നതോടുകൂടി ബിജെപി അധികാരത്തിൽ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് സൂചനകൾ. ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ്സംസ്ഥാനങ്ങൾ. ഇതിൽ ഛത്തീസ്ഢിൽ കോൺഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ്ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഇവിടെ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഇത് തെളിയിക്കുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത് ബിജെപിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനായില്ലെങ്കിൽ ഈ സംസ്ഥാനവും കോൺഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. നിലവിലെ ഫലസൂചനകൾ പരിശോധിച്ചാൽ മധ്യപ്രദേശിൽ കോൺഗ്രസ് തന്നെയാണ് അവസാന വിജയി ആകുകയെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലും ബിജെപിക്ക് അടി തെറ്റിയിരിക്കുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനിൽ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗർബല്യങ്ങളെ മുതലാക്കി രാജസ്ഥാനിൽ കോൺഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടിവരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടികൾ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയിൽ തന്നെയാണ് കോൺഗ്രസ് നേരിട്ടത്. ഇത് തുടർന്നാൽ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താൻ ബിജെപിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും എന്നത് തീർച്ചയാണ്. Content Highlights: 5 State Election Results, Congress, BJP
from mathrubhumi.latestnews.rssfeed https://ift.tt/2LbE7e8
via
IFTTT
No comments:
Post a Comment