14 പുതുമുഖങ്ങള്‍; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 'ഐക്കണ്‍ ഇമേജുകള്‍' ഇല്ലാതെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

14 പുതുമുഖങ്ങള്‍; ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് മത്സരിച്ചത് 'ഐക്കണ്‍ ഇമേജുകള്‍' ഇല്ലാതെ

ന്യൂഡൽഹി: ഛത്തീസ്ഡഢിൽരമൺ സിംഗിനെ മുന്നിൽ നിർത്തിബി.ജെ.പിയും അജിത് ജോഗിയെ മുന്നിൽ നിർത്തിഛത്തീസ്ഗഢ് ജനതാ കോൺഗ്രസും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഒരു പ്രമുഖ മുഖം ഇല്ലാതെയായിരുന്നു കോൺഗ്രസ് മത്സര രംഗത്തേക്കിറങ്ങിയത്. അജിത് ജോഗി കോൺഗ്രസ് വിട്ട് പുറത്ത് പോരുകയും മാവോയിസ്റ്റ് അക്രമണത്തിൽ നിരവധി നേതാക്കൾ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് ശക്തമായ നേതാക്കളില്ലാത്ത പാർട്ടിയായി കോൺഗ്രസ് അവിടെ മാറിപ്പോയത്.14 പുതുമുഖങ്ങളെയാണ് ഇത്തവണ കോൺഗ്രസ് കളത്തിലിറക്കിയത്. നിലവിലെ ഫലസുചനകൾ വിലയിരുത്തുമ്പോൾ 15 വർഷമായുള്ള കോൺഗ്രസിന്റെ കാത്തിരിപ്പിന് കാര്യമായ നേതാക്കൾ ഇല്ലാഞ്ഞിട്ട് പോലും ഫലമുണ്ടായിരിക്കുന്നു എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. 2003 മുതൽ കണ്ടുവരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതം ഇത്തവണ വലിയതോതിൽ കുറഞ്ഞുവെന്ന് തന്നെയാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം തന്നെയായിരുന്നു ഇവിടെ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം. അഴിമതി, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവ അണിനിരത്തി കോൺഗ്രസ് പ്രചാരണം നയിച്ചപ്പോൾ അത് വലിയ തോതിൽ കോൺഗ്രസിന് ഗുണമുണ്ടാക്കുകയും ചെയ്തു എന്ന് പറയേണ്ടിയിരിക്കുന്നു. ആകെയുള്ള 96 സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നിലവിൽ 58 ഇടങ്ങളിലാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. 25 ഇടങ്ങളിൽ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാവും ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോൺഗ്രസുമായി ചേർന്നാണ് ഇത്തവണ മത്സരത്തിനിറങ്ങിയെങ്കിലും കാര്യമായി മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. ഫല സൂചനകൾ പുറത്ത് വരുമ്പോൾ രണ്ടിടങ്ങളിൽ മാത്രമാണ് ഛത്തീസ്ഗഢ് ജനതാ കോൺഗ്രസിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. അഞ്ച് സീറ്റുകളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു. അജിത് ജോഗി ബി.എസ്.പി യുമായി ചേർന്ന് പുതിയ പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ അത് തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടൽ. എന്നാൽ അജിത് ജോഗിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല കോൺഗ്രസിന് വ്യക്തമായ മേൽക്കൈ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി രമൺസിംഗിനെ പോലും പിന്നിലാക്കിയുള്ള കോൺഗ്രസ് മുന്നേറ്റം വലിയ ആശങ്കയാണ് ബി.ജെ.പിയിൽ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. രമൺസിംഗിനെതിരേ മത്സരിക്കാൻ മുൻ ബി.ജെ.പി നേതാവും മുൻ പ്രധാനമന്ത്രി വാജ്പേയിയും മരുമകളുമായ കരുണ ശുക്ലയെ തന്നെ കോൺഗ്രസ് നിയോഗിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/2PvGbOE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages