മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

ഭോപ്പാൽ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർണതയിലേക്ക് എത്തുമ്പോൾമധ്യപ്രദേശിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക് അടുക്കുന്നു. 230 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിൽ 116 ആണ് കേവല ഭൂരിപക്ഷം. ഏഴ് സീറ്റുകളിൽ ബി.എസ്.പിയും 8 സീറ്റുകളിൽ മറ്റ് പാർട്ടികളും ലീഡ് ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ബി.എസ്.പിക്ക് സംസ്ഥാനത്തെ നിർണായക ശക്തിയാകാൻ കഴിഞ്ഞേക്കും. ബി.എസ്.പി പിന്തുണയോടെ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ രാഷ്ട്രീയ സമവാക്യങ്ങൾ തീരുമാനമാകുമ്പോഴും തീർത്തും പ്രവചനാതീതമായ സ്ഥിതിയായിരുന്നുമധ്യപ്രദേശിൽ വോട്ടിങ് ആരംഭിച്ച സമയം മുതൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബി.ജെ.പി കോട്ടയായി വിലയിരുത്തപ്പെടുന്ന മധ്യപ്രദേശിലെ പരാജയത്തിന് ബി.ജെ.പി കനത്ത വില നൽകേണ്ടി വരും.


from mathrubhumi.latestnews.rssfeed https://ift.tt/2zUmeMA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages