ജോധ്പുർ: രാജസ്ഥാനിൽ ഇക്കുറി കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി.101 സീറ്റുകളിൽ ഭൂരിപക്ഷം നേടി കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. ബിഎസ്പിക്ക് മൂന്ന് സീറ്റുകൾ ലഭിച്ചപ്പോൾ 15 സീറ്റുകളിൽ മറ്റുള്ളവർ വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിൽ സിപിഎം മുന്നേറുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സച്ചിൻപൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി വസുന്ധര രാജെയും മുന്നിട്ടുനിൽക്കുന്നുണ്ട്. ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനിൽ 2013-ൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അതേസമയം കോൺഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിൽ കടുത്ത സർക്കാർ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലസൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Pss9h3
via
IFTTT
No comments:
Post a Comment