സി.കെ. പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി, പകരം ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

സി.കെ. പദ്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി, പകരം ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തു

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയിരുന്ന ബിജെപി നേതാവ് സമരം അവസാനിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പകരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രൻ നിരാഹാരം അനുഷ്ഠിക്കും. സമരം നടത്തിയിരുന്ന സി.കെ. പദ്മനാഭനെ പോലീസ് സമരപ്പന്തലിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് ദിവസമാണ് സി.കെ. പദ്മനാഭൻ നിരാഹാരം കിടന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്നാണ് സി.കെ. പദ്മനാഭനെ അറസ്റ്റ് ചെയ്ത് നീക്കിയത്. പകരം ശോഭാ സുരേന്ദ്രൻ നിരാഹാരമിരിക്കുമെന്നാണ് ബിജെപി കോർകമ്മിറ്റിയിൽ തീരുമാനമെടുത്തത്. ശോഭ സുരേന്ദ്രൻസമരപ്പന്തലിലെlത്തി നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളായ എ.എൻ രാധാകൃഷ്ൻ ഏഴ് ദിവസമാണ് നിരാഹാരം അനുഷ്ഠിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് പോലീസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേശഷമാണ് സി.കെ. പദ്മനാഭൻ നിരാഹാരം കിടന്നത്. സി.കെ. പദ്മനാഭൻ നിരാഹാരം കിടക്കുന്ന സമയത്താണ് വേണുഗോപാലൻ നായർ ആത്മഹത്യാ ശ്രമം നടത്തിയത്. Content Highlights:C.K Padmanabhan ends Fast, Shobha Surendran continue Protest


from mathrubhumi.latestnews.rssfeed https://ift.tt/2A5F17X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages