ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളിലും ബി.ജെ.പി മുന്നില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളിലും ബി.ജെ.പി മുന്നില്‍

ഛണ്ഡീഗഡ്: ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലേയും ഫലപ്രഖ്യാപനത്തിൽ ബി.ജെ.പിയ്ക്ക് മുൻതൂക്കം. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ഹിസാർ, രോഹ്തക്, യമുനനഗർ, പാനിപത്ത്,കർണൽ എന്നിവിടങ്ങളിലെ മേയർ സീറ്റുകളിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കൈ ഉണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന പോളിങ്ങാണ് ഇവിടങ്ങളിൽ രേഖപ്പെടുത്തിയിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്ക് വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ നേരിട്ടാണ് പ്രചരണത്തിന് നേതൃത്വം നൽകിയത്. ഐ.എൻ.എൽ.ഡി-ബി.എസ്.പി മുന്നണിയും ശക്തമായ മത്സരവുമായി രംഗത്തുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചില്ല. മുഖ്യമന്ത്രി ഘട്ടറിന്റെ ജന്മനാടായ കർണലിൽ ഐ.എൻ.എൽ.ഡി-ബി.എസ്.പി സഖ്യവും കോൺഗ്രസും സ്വതന്ത്രസ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുകയായിരുന്നു. അഞ്ച് മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കും നേരിട്ടാണ് തിരഞ്ഞെടുപ്പ്. ശക്തമായ സുരക്ഷയിൽ നടന്ന തിരഞ്ഞെടുപ്പിൽ ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായ സാഹചര്യത്തിൽ ബി.ജെ.പിക്ക് ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്. content highlights:Haryana Municipal Election Results, BJP lead head


from mathrubhumi.latestnews.rssfeed https://ift.tt/2PMNuBH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages