സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാള്‍- രാഹുലിനെതിരെ സ്മൃതി ഇറാനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

സ്വപ്‌നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാള്‍- രാഹുലിനെതിരെ സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെതിരെ രംഗത്തെത്തിയത്. സ്വപ്നം കാണാൻ പോലും ട്യൂഷനു പോകേണ്ടി വരുന്നോയെന്ന് സ്മൃതി രാഹുലിനോട് പരോക്ഷമായി ആരാഞ്ഞു. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹുൽ വാർത്താസമ്മേളനം നത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിർദേശങ്ങൾ നൽകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭാഗം ചേർത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്. आजकल सपना दिखाने के लिए भी ट्यूशन लेनी पड़ती है ??? pic.twitter.com/Z6ZL3MOQhq — Smriti Z Irani (@smritiirani) December 18, 2018 സ്വപ്നം കാണാൻ പോലും ട്യൂഷനു പോകുന്നയാളാണ് രാഹുലെന്നും സ്വന്തം വാക്കുകളിൽ രാഹുലിന് വിശ്വാസമില്ലെന്നും വാർത്താ ഏജൻസിയായ എ എൻ യോടു സ്മൃതി പ്രതികരിച്ചു.എന്താണ് സംസാരിക്കേണ്ടതെന്ന് മറ്റുള്ളവരാണ് രാഹുലിനെ പഠിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. തിരഞ്ഞെടുക്കപ്പെടേണ്ടുന്ന പദവികൾക്ക് രാഹുൽ യോഗ്യനല്ലെന്ന രാജ്യത്തെ ജനങ്ങൾക്കുള്ള മുന്നറിയിപ്പാണിതെന്നും സ്മൃതി കൂട്ടിച്ചേർത്തു. content highlights;Smriti irani criticizes rahul gandhi


from mathrubhumi.latestnews.rssfeed https://ift.tt/2SbXRkS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages