ന്യൂഡൽഹി: ഗുജറാത്തിലേയും ആസാമിലേയും മുഖ്യമന്ത്രിമാരെ ഗാഢനിദ്രയിൽ നിന്നുണർത്താൻ കോൺഗ്രസിനു കഴിഞ്ഞുവെന്നും പക്ഷെ പ്രധാനമന്ത്രി ഇപ്പോഴും ഉറക്കത്തിൽ തന്നെയാണെന്നുമുള്ള ട്വീറ്റുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് അധികാരത്തിലെത്തിയ ഉടനെ കർഷകരുടെ കടം എഴുതിത്തള്ളിയിരുന്നു. അധികാരത്തിലെത്തിയാൽ പത്തു ദിവസത്തിനുള്ളിൽ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തിലേറി മണിക്കൂറുകൾക്കകം രണ്ടു സംസ്ഥാനങ്ങളിൽ അത് നടപ്പിലാക്കുകയും ചെയ്തു. തുടർന്നാണ് ഗുജറാത്തിൽ വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള സർക്കാർ 600 കോടിയുടെ കർഷകകടം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചത്. കാർഷികകുടുംബങ്ങളുടെ വൈദ്യുതബില്ലാണ് എഴുതിത്തള്ളാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് എട്ട് ലക്ഷം കർഷകരുടെ 600 കോടിയോളം രൂപയുടെ കടം ഇളവ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോൺഗ്രസ് സർക്കാരുകളുടെ നടപടി കണ്ട് ബിജെപി സർക്കാരുകളും കർഷകർക്ക് അനുകൂലമായ നടപടി എടുത്തുവെന്നും ഇനി പ്രധാനമന്ത്രി മാത്രമേ ഉണരാനുള്ളുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. The Congress party has managed to wake the CMs of Assam & Gujarat from their deep slumber. PM is still asleep. We will wake him up too. — Rahul Gandhi (@RahulGandhi) December 19, 2018 Content Highlights:Congress woke up Gujarat and Tripura CMs, PM next: Rahul Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2Bv0yGT
via
IFTTT
No comments:
Post a Comment