തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച പോലീസുകാരന് സിപിഎം ഭീഷണിയെന്ന് കുടുംബത്തിന്റെ പരാതി. പരിക്കേറ്റ ശരതിന്റെ കുടുംബമാണ് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകിയത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തണമെന്നും ആവശ്യമുണ്ട്. പാളയത്ത് നിയമലംഘനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പോലീസിനെ മർദ്ദിച്ച സംഭവത്തിൽ പ്രധാനപ്രതി നസീം ഉൾപ്പടെയുള്ളവരെ പോലീസ് ഇപ്പോഴും പിടികൂടിയിട്ടില്ല. ഒരാഴ്ച്ച പിന്നിട്ടിട്ടും മുഴുവൻ പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് ഡിജിപിക്കും കമ്മീഷണർക്കും ശരതിന്റെ കുടുംബം പരാതി നൽകിയത്. മകനെതിരെ സിപിഎം പ്രവർത്തകർ ഭീഷണി മുഴക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ദുർബലമാണ്. ശരതിനെ കൊല്ലാനാണ് ശ്രമം നടന്നതെങ്കിലും ഇക്കാര്യം എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ, എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ വീഴ്ച്ച വരുത്തിയ സർക്കിൾ ഇൻസ്പെക്ടറെ സ്ഥലം മാറ്റി. തിരുവനന്തപുരം കന്റോൺമെന്റ് സിഐ സജാദിനെയാണ് സ്ഥലം മാറ്റിയത്. ട്രാഫികിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിയമം ലംഘിക്കുകയും പോലീസുകാരെ മർദ്ദിക്കുകയും ചെയ്ത എസ്എഫ്ഐ പ്രവർത്തകരുടെ നടപടി ഏറെ ആക്ഷേപങ്ങൾക്ക് വഴിവച്ചിരുന്നു. പ്രധാനപ്രതിയെ ഇനിയും പിടികൂടാത്തതും അറസ്റ്റിലായ മൂന്നു പേരും പോലീസുമായുള്ള ധാരണ പ്രകാരം പിടിയിലായതാണ് എന്നതും എതിർപ്പുകൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലുണ്ടായ സമ്മർദ്ദം മൂലമാണ് സിഐയെ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. content highlights:complaint over sfi activists arrest, action on CI, SFI attack against police
from mathrubhumi.latestnews.rssfeed https://ift.tt/2A4J8Ba
via
IFTTT
No comments:
Post a Comment