തിരുവനന്തപുരം: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിതിനാല്‍ ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ നയിക്കും. പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.
തുടക്കത്തിലെ 14 ദിവസം എ എന്‍ രാധാകൃഷ്ണനാണ് നിരാഹാരം കിടന്നത്. അതിന് ശേഷമാണ് സി കെ പത്മനാഭന്‍ നിരാഹാരസമരം ഏറ്റെടുത്തത്. പത്ത് ദിവസത്തോളം നിരാഹാര സമരം കിടന്നശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് ഇപ്പോള്‍ പിന്മാറിയിരിക്കുന്നത്.
from mangalam.com https://ift.tt/2UPB7bU
via IFTTT
No comments:
Post a Comment